വിമാനദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില ഗുരുതരമെന്നു റിപ്പോർട്ട് ,
ഇതുവരെ പത്തൊൻപതു പേരുടെ മരണമാണ് സ്ഥിരീകരിച്ചതു . മരണ സംഖ്യാ കൂടാനാണ് സാധ്യത എന്നാണാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മരിച്ചവരിൽ ഒരു അമ്മയും കുഞ്ഞും ഉൾപ്പെട്ടുണ്ട്. ഭൂരിഭാഗം പേരും കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഉള്ളവരാണ് . പെരുന്നാൾ കഴിഞ്ഞു കുടുബത്തോടൊപ്പം നാട്ടിലേക്കു വന്ന കുടുംബങ്ങളും, ഗൾഫിലെ സ്‌കൂൾ അവധിക്കു നാട്ടിലെത്തിയ കുട്ടികളും, ജോലി നഷപ്പെട്ടു നാട്ടിലെത്തിയവരുമായിരുന്നു യാത്രക്കാരിൽ ഏറെയും .നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത് .ജില്ലാ ഭരണകൂടവും സമയോചിതമായി പ്രവർത്തിച്ചു രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. കനത്ത മഴ രക്ഷപ്രവർത്തനത്തെ ബാധിച്ചെങ്കിലും അത് വക വെയ്ക്കാതെയാണ് ജില്ലയിലെ മുഴുവൻ ആംബുലൻസുകളും ഓടിയെത്തി രക്ഷാ ക്പ്രവർത്തനം നടത്തിയത്
നിരവധി കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി നാട്ടുകാർ പറഞ്ഞു
അപകട വിവരം വന്ന ഉടനെ തന്നെകേന്ദ്ര മന്ത്രി വി മുരളീധരനോട് അടിയന്തിരമായി കേരളത്തിലേജ്ജ് പോകാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു . മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രി എസി മൊയ്തീനും സംഭവ സ്ഥലത്തു എത്തി രക്ഷ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട് .
രാഷ്ട്രപതിയും, പ്രധാനമന്ത്രിയും അടക്കമുള്ള നേതാക്കൾ അപകടത്തിൽ കടുത്ത ദുഖവും നടുക്കവും രേഖപ്പെടുത്തി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.