ലൈസന്‍സില്ലാതെ ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്ന പരാതിയെ തുടര്‍ന്ന് ദുബായി ആര്‍ടിഎ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടി
ദുബായ് : സമാന്തര ടാക്‌സി സര്‍വ്വീസ് നടത്തി യാത്രക്കാരെ കയറ്റിയതിന് 52 പേര്‍ക്ക് ആര്‍ടിഎ പിഴയിട്ടു.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് അനധികൃത ടാക്‌സി സര്‍വ്വീസ് പലരും നടത്തി വന്നത്. അംഗീകൃത ടാക്‌സി സര്‍വ്വീസിനേക്കാള്‍ ചുരുങ്ങിയ നിരക്കുപറഞ്ഞുറപ്പിച്ച ശേഷം യാത്രക്കാരുമായി പോകുന്ന ഇവര്‍ പിന്നീട് നിരക്കിനെ ചൊല്ലി തര്‍ക്കിക്കുകയും കൂടുതല്‍ പണം ഈടാക്കുകയുമാണ് പതിവ്.
വിമാനത്താവളങ്ങളിലെ മീറ്റര്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കാതെ ചുരുങ്ങിയ ചെലവില്‍ ടാക്‌സി സര്‍വ്വീസ് ലഭിക്കുമെന്ന് വിശ്വസിക്കുന്ന യാത്രക്കാര്‍ പിന്നീട് ഈ തട്ടിപ്പുകാരുടെ ചതിക്കുഴിയില്‍ വീഴുകയാണ് പതിവ്.
മുന്‍കൂട്ടി പറഞ്ഞ സ്ഥലത്തും നിന്നും കൂടുതല്‍ ദുരം യാത്ര ചെയ്തുവെന്ന് പറഞ്ഞാണ് അധിക പണം ഇവര്‍ ഈടാക്കുക. ഇത്തരത്തില്‍ തര്‍ക്കം ഉണ്ടാകുകയും പോലീസിനെ വിളിക്കുകയും ചെയ്യുമ്പോള്‍ ലഭിച്ച പണവുമായി ഇവര്‍ മുങ്ങും.
ഇത്തരം വ്യാപക പരാതികളെ തുടര്‍ന്നാണ് ദുബായ് പോലീസും എയര്‍പോര്‍ട്ട് സെക്യുരിറ്റി ജനറല്‍ ഡിപ്പാര്‍ട്ടുമെന്റും ആര്‍ടിഎയുമായി സഹകരിച്ച് പരിശോധന കര്‍ശനമാക്കിയത്.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം അനധികൃത ടാക്‌സി സര്‍വ്വീസ് നടത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും ആര്‍ടിഎ പൊതുഗതാഗത ഏജന്‍സി പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ആക്റ്റിവീറ്റീസ് മോണിറ്ററിംഗ് ഡയറക്ടര്‍ സയീദ് അല്‍ ബലൂഷി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.