കൊല്ലം : വിമാന സർവീസ് റദ്ദു ചെയ്തതു മൂലം യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന യാത്രക്കാരന് എയർ ഇന്ത്യ 50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ തിരുവനന്തപുരം ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവായി. രാഷ്ട്രീയ, സാമൂഹിക. സാമുദായിക പ്രവർത്തകനായ ചവറ സി.കെ.ശശിധരൻ പിള്ളയ്ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്.ഇന്ത്യൻ ഡെയറി അസോസിയേഷന്റെ ഡെയറി ഇൻഡസ്ട്രി കോൺഫറൻസിൽ പങ്കെടുക്കുന്നതിന് ചെന്നൈയിൽ പോകുന്നതിനാണ് 2013 ഡിസംബർ 12ന് രാവിലെ 6.30നു തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
വിമാനത്താവളത്തിൽ നേരത്തെ എത്തിയ ശശിധരൻ പിള്ളയ്ക്ക് ബോർഡിങ് പാസ് നൽകിയ ശേഷമാണ് സർവീസ് റദ്ദു ചെയ്തത് അറിയിച്ചത്. വിമാനം റദ്ദു ചെയ്തത് കാലേകൂട്ടി അറിയിക്കുകയോ പകരം വിമാനം ഏർപ്പെടുത്തുകയോ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം കാണിക്കാത്തതിനും ദേശീയ സമ്മേളനത്തിൽ യഥാസമയം പങ്കെടുക്കാൻ കഴിയാതിരുന്നതു മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്കുമുള്ള നഷ്ടപരിഹാരമായാണ് തുക അനുവദിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.