Breaking News

വിപ്ലവനായികയ്ക്ക് വിട, ചെങ്കൊടി പുതച്ച് അന്ത്യയാത്ര; ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച അയ്യങ്കാളി ഹാളില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് തലസ്ഥാനനഗരം.

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച അയ്യങ്കാളി ഹാളില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് തലസ്ഥാനനഗരം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. വൈകിട്ട് ആറിന് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.

ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനല്‍ പറഞ്ഞു.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്‍ക്കൊപ്പം സ്ഥാനമുള്ള വനിതാ നേതാവാണ് ഗൗരിയമ്മ. കടുത്ത പൊലീസ് പീഡനങ്ങളും ജയില്‍ വാസവും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ 1957ല്‍ അധികാരത്തിലെത്തിയ മന്ത്രിസഭയിലെ റവന്യു മന്ത്രി എന്ന നിലയില്‍ കേരളത്തിലെ കാര്‍ഷിക പരിഷ്‌കരണ നിയമത്തിന് തുടക്കം കുറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ദീര്‍ഘകാലം നിയമസഭാഗംമായിരുന്ന ഗൗരിയമ്മ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വനിത കൂടിയാണ്. ആ നിലയില്‍ തന്നെ ഏല്‍പ്പിച്ച പ്രവര്‍ത്തന ങ്ങ ളില്‍ മികവ് പുലര്‍ത്താന്‍ ഗൗരിയമ്മയ്ക്കായി. ജീവിതാന്ത്യം വരെ പുരോഗമന മൂല്യങ്ങളാണ് ഗൗരി യമ്മ ഉയര്‍ത്തിപ്പിടിച്ചത്. പാവപ്പെട്ടവരോട് അവര്‍ നിറഞ്ഞ പ്രതിബന്ധത പുലര്‍ത്തിയെന്നും സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സിപിഎം നേതാക്കളായ എം.എ ബേബി, എ വിജയരാഘവന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൗരിയമ്മയെ ചെങ്കാടി പുതപ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി.

അടിസ്ഥാന ജനവിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന് കേരള രാഷ്ട്രീയത്തില്‍ കരുത്തിന്റെയും നിശ്ച യദാര്‍ഢ്യത്തിന്റെയും ഒറ്റമരമായി നിന്ന ജെഎസ്എസ് നേതാവുമായ കെആര്‍ ഗൗരിയമ്മ രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില ഗുരു തരമായതിനെ തുടര്‍ന്ന് നേരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ബാധി ച്ച് കഴിഞ്ഞ മാസം 22 നാണ് ആശുപത്രിയില്‍ പവേശിപ്പിച്ചത്. രക്തത്തില്‍ അണുബാധ യെത്തുട ര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.