ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ യില്‍ ഒക്ടോബര്‍ 20ന് വിധി പറയും. ആര്യന്‍ഖാന്‍ റിമാന്‍ഡില്‍ തുടരും
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ ത്തിയായി. ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 20ന് വിധി പറയും. ആര്യ ന്‍ ഖാന്‍ റിമാന്‍ഡില്‍ തുടരും. ദസറ ഉത്സവവും വാരാന്ത്യവും കാരണം ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 19 വരെ ഹൈക്കോടതിയും സെഷന്‍ സ് കോടതിയും അവധിയാ ണ്. ഒക്ടോബര്‍ 20ന് ഉത്തരവ് പ്രഖ്യാപിക്കാന്‍ ശ്രമിക്കുമെന്നും ജഡ്ജി പറ ഞ്ഞു. മുംബൈയിലെ പ്രത്യേക കോടതിയിലെ ജഡ്ജി വി വി പാട്ടീലാണ് വിധി പറയുക. ഇതോടെ ആര്യ ന്‍ഖാന്‍ ഒക്ടോബര്‍ 20 വരെ ജയിലില്‍ കഴിയേണ്ടിവരും.
കോടതിയില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയെ ശക്തമായാണ് എന്‍സിബി എതിര്‍ത്തത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതിക ള്‍ക്ക് ലഹരികടത്തുമായി ശക്തമായ ബന്ധമുണ്ട്. ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ജാമ്യം ലഭിച്ചാല്‍ അത് അന്വേ ഷണത്തെ ബാധിക്കും. പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍ എന്നത് ജാമ്യ ത്തിനുള്ള പരിഗണന ആകരുതെന്നും ഇവരെക്കുറിച്ച് കൂടതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ട് വരേണ്ട തുണ്ടെന്നും എന്‍സിബി കോടതിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ആര്യന്റെ ഡ്രൈവറെയും, നിര്‍മാതാവ് ഇമ്തിയാസ് ഖാത്രിയെയും ചോദ്യം ചെ യ്തതില്‍ നിന്നും ആര്യനെതിരെ നിര്‍ണായക വിവരങ്ങള്‍ ലഭിചെന്നാണ് എന്‍സിബി വൃത്തങ്ങള്‍ നല്‍കു ന്ന സൂചന. തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതെന്ന് ജാമ്യപേക്ഷയില്‍ ആര്യന്‍ ഖാന്‍ ഉന്നയിക്കുന്ന വാദം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും, മുംബൈയില്‍ മൂന്നിടങ്ങളില്‍ എന്‍സിബി റെയ്ഡ് നടത്തി യിരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ കേസില്‍ ഉണ്ടാകുമെന്നാണ് എന്‍സിബി നല്‍കുന്ന സൂചന.
ഒക്ടോബര്‍ 2ന് മുംബൈ തീരത്ത് കോര്‍ഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലില്‍ എന്‍സിബിയുടെ റെ യ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്.13 ഗ്രാം കൊക്കെയ്ന്‍, 5 ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 ഗുളി കകള്‍ എംഡിഎംഎ (എക്സ്റ്റസി) എന്നിവയും 1.33 ലക്ഷം രൂപയും പിടിച്ചെടുത്തതായി എന്‍സിബി സം ഘം അറിയിച്ചു. ആര്യന്‍ ഖാന്‍, മന്‍മുന്‍ ധമേച്ച, അര്‍ബാസ് വ്യാപാരി, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, ഗോമിത് ചോപ്ര, നൂപുര്‍ സതിജ, വിക്രാന്ത് ചോക്കര്‍ എന്നിവരോടൊപ്പം മറ്റ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. കേസില്‍ ഇതുവരെ വിദേശികളെ കൂടാതെ മയക്കുമരുന്ന് കടത്തുകാരെന്ന് ആരോപിക്കപ്പെടുന്ന ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.