കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന കോടതിയുടെ വി ധിപ്രസ്താവം കേട്ട ബിഷപ്പ് പുഞ്ചിരിച്ച മുഖത്തോടെയാണ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു ഫ്രാങ്കോ യുടെ പ്രതികരണം
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിധിപ്രസ്താവം കേട്ടയുടന്‍ ദൈവത്തിനു സ്തുതിയെന്നായി രുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം. കേസില്‍ വെറുതെ വിട്ടുകൊണ്ടുള്ള വിചാര ണ ക്കോടതി വിധി കേട്ട ബിഷപ്പ് ഫ്രാങ്കോ പൊട്ടിക്കരഞ്ഞു. പുഞ്ചിരിയോടെയാണ് ബിഷപ്പ് കോടതി മുറിയി ല്‍ നിന്നും പുറത്തേക്കു വന്നത്.
അഭിഭാഷകരെ കണ്ട് നന്ദി അറിയിച്ചു കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍, ദൈവത്തിന് സ്തുതി എന്നു മാത്രമാണ് ഫ്രാങ്കോ പ്രതികരിച്ചത്. ഉടന്‍ തന്നെ കാറില്‍ കോടതിയുടെ പുറത്തേക്ക് പോവുകയും ചെയ്തു. ബിഷപ്പിനെ വെറുതെ വിട്ടുവെന്ന വിധിയെ മുദ്രാവാക്യം വിളികളോടെയാണ് അനുയായികള്‍ എതിരേ റ്റത്. ബിഷപ്പ് ഫ്രാങ്കോയെ കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുകയായിരുന്നു എന്നും ഇവര്‍ അഭിപ്രായപ്പെ ട്ടു. കോടതി വളപ്പില്‍ മധുരവിതരണവും നടത്തി.
മൂന്നുവര്‍ഷം നീണ്ടുനിന്ന കേസിന്റെ വിധി കേള്‍ക്കാനായി രാവിലെ തന്നെ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയി ലെത്തിയിരുന്നു.പിന്‍വാതില്‍ വഴിയാണ് അദ്ദേഹം കോടതിയി ല്‍ പ്രവേശിച്ചത്. വിധിയുടെ പശ്ചാത്തല ത്തില്‍ കനത്ത സുരക്ഷയായിരുന്നു കോടതി പരിസരത്ത് ഒരുക്കിയത്.
കോടതി വിധി പുറത്തുവന്നയുടന്‍ ജലന്ധര്‍ രൂപത ബിഷപ്പിനൊപ്പം നിന്നവര്‍ക്ക് നന്ദി പ്രകാശി പ്പിച്ചു കൊണ്ടുള്ള വാര്‍ത്താക്കുറിപ്പും കോട്ടയത്ത് വിതരണം ചെയ്തു. ജലന്ധര്‍ രൂപത പിആര്‍ഒ യുടെ വാര്‍ത്താക്കുറിപ്പാണ് വിതരണം ചെയ്തത്. കേസില്‍ ഫ്രാങ്കോ നിരപരാധിയാണെന്ന് സഭ യ്ക്ക് ഉറപ്പുണ്ടായിരുന്നു എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ക ന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാ ണ് ബിഷപ്പിനെതിരേ ചുമത്തിയത്.
105 ദിവസത്തെ വിസ്താരത്തിനുശേഷം വിധി,
ഏഴു കുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് കോടതി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജ ഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനില്‍ക്കില്ലെ ന്ന് പ്രസ്താവിച്ച കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.
വിചാരണക്കിടെ ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ദൈവ ത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറ ഞ്ഞിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.