Breaking News

വിദ്വേഷ പ്രസംഗം മലയാളം മിഷന്‍ പദവിയില്‍ നിന്ന് ദുര്‍ഗാദാസിനെ നീക്കി

നേഴ്‌സുമാരെ അധിക്ഷേപിക്കുന്ന പരമാര്‍ശം നടത്തിയ ദുര്‍ഗാദാസിനെതിരെ നഴ്‌സിംഗ് സംഘടനകള്‍ പരാതി നല്‍കിയിരുന്നു

 

ദോ  : പ്രവാസികളായ നഴ്‌സുമാരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ ഖത്തറിലെ മലയാളം മിഷന്‍ കോഓഡിനേറ്റര്‍ ദുര്‍ഗാ ദാസ് ശിശുപാലനെ തല്‍സ്ഥാനത്തും നിന്നും നീക്കി.

മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ കോ ഓഡിനേറ്റാണ് സംഘപരിവാര്‍ അനുയായിയായ ദുര്‍ഗാ ദാസ്. തിരുവനന്തപുരം സ്വദേശിയായ ദുര്‍ഗാദാസ് ഹിന്ദുഐക്യവേദി മുന്‍ ജനറല്‍ സെക്രട്ടറി ജെ ശിശുപാലന്റെ മകനാണ്.

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ വെച്ചാണ് ഗള്‍ഫിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നവര്‍ ഭീകരപ്രവര്‍ത്തകരുടെ ലൈംഗിക അടിമകളാക്കുകയാണെന്നും മറ്റും പരാമര്‍ശം നടത്തിയത്. എന്നാല്‍, ഇത്തരമൊരു പരാമര്‍ശത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നഴ്‌സിംഗ് സംഘടനകള്‍ പറയുന്നു.

അടിസ്ഥാന രഹിതമായി വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഒരാള്‍ നടത്തുന്നത് മലയാളികള്‍ക്ക് അപമാനമാണെന്ന് വിവിധ നഴ്‌സിംഗ് സംഘടനകള്‍ പറയുന്നു.

മലയാളം മിഷന്‍ പോലുള്ള പ്രധാനപ്പെട്ട സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഇത്തരം വിലകുറഞ്ഞ അഭിപ്രായപ്രകടനം നടത്തി നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പ്രവാസി മലയാളി സ്ത്രീകളെ അപമാനിക്കരുതെന്നും മലയാളം മിഷന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇയാളെ നീക്കണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ നഴ്‌സിംഗ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ര്‍ഗീയ പരാമര്‍ശം നടത്തി പ്രവാസി സമൂഹത്തിനിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പ്രവാസി സംഘടനകള്‍ ആരോപിച്ചു. കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഈ പ്രസ്താവനയ്‌ക്കെതിരെ ഉയരുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.