ദോഹ : ഖത്തറിലെ സ്കൂളുകളുടെ രണ്ടാം സെമസ്റ്റർ അർധ വാർഷിക പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 1 മുതൽ 11–ാം ഗ്രേഡ് വരെയുള്ളവർക്ക് ഫെബ്രുവരി 18 മുതൽ 27 വരെയാണ് പരീക്ഷ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.സർക്കാർ സ്കൂളുകളിൽ രണ്ടാം സെമസ്റ്റർ അർധവാർഷിക പരീക്ഷകളും ഇന്ത്യൻ സ്കൂളുകളിൽ വാർഷിക പരീക്ഷകളുമാണ് ഫെബ്രുവരിയിൽ നടക്കുക. മാർച്ചിൽ വിശുദ്ധ റമസാന് തുടക്കമാകുമെന്നതിനാലാണ് പരീക്ഷ നേരത്തെയാക്കുന്നതെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ വിശദമാക്കി. വിദ്യാർഥികൾക്ക് പരീക്ഷയ്ക്കായി നന്നായി തയാറെടുക്കാൻ കഴിയുമെന്ന് മാത്രമല്ല വ്രതാരംഭത്തിന് മുൻപ് മുഴുവൻ പരീക്ഷകളും പൂർത്തിയാകുകയും ചെയ്യും. പരീക്ഷ നേരത്തെയാക്കിയത് വിദ്യാർഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും സ്കൂളുകൾക്കും വലിയ ആശ്വാസമായിട്ടുണ്ട്. പരീക്ഷ നേരത്തെയാക്കുന്നത് സംബന്ധിച്ച് വിശദമായ ചോദ്യാവലി സ്കൂളുകൾക്കെല്ലാം അയച്ചു കൊടുത്ത് അഭിപ്രായം തേടിയ ശേഷമാണ് തീയതി മാറ്റിയതെന്ന് വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാദർ വ്യക്തമാക്കി. 92 ശതമാനം പേരും പരീക്ഷ നേരത്തെയാക്കുന്നതിന് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നും മന്ത്രി വിശദമാക്കി.
വരും വർഷങ്ങളിലെ അധ്യയന കലണ്ടറുകളുടെ സമഗ്രമായ വിലയിരുത്തൽ നടപടികൾ പുരോഗതിയിലാണ്. വിദ്യാഭ്യാസ പ്രക്രിയകൾ, സ്കൂളുകൾ, വിദ്യാർഥികൾ, അവരുടെ കുടുംബങ്ങൾ എന്നിവരെ കണക്കിലെടുത്താണ് വിലയിരുത്തൽ പുരോഗമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.