Web Desk
വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരേ ആരോപണവുമായി കുടുംബവും ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളും രംഗത്തെത്തി. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ എംജി സര്‍വകലാശാല ബിഎംവി ഹോളിക്രോസ് കോളജില്‍നിന്ന് വിശദീകരണവും തേടി. കോളജ് അധികൃതരുടെ കോപ്പിയടി ആരോപണം നിഷേധിച്ചാണ് മറ്റ് വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരിക്കുന്നത്. ഹാള്‍ടിക്കറ്റില്‍ കോപ്പി എഴുതിക്കൊണ്ടുവന്നതായാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍ ആരോപിച്ചതെന്ന് ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. നല്ലരീതിയില്‍ പഠിക്കുന്ന കുട്ടിയായതിനാല്‍ തങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
പ്രിന്‍സിപ്പാളും അധ്യാപകരും ഹാളിലെത്തി വിദ്യാര്‍ഥിനിയോട് അരമണിക്കൂറോളം ദേഷ്യപ്പെട്ടു. ഉത്തരമെഴുതുന്ന ബുക്ക്ലെറ്റുകളും മറ്റും വാങ്ങിവച്ചു. തുടര്‍ന്ന് അല്‍പസമയം ഹാളിനകത്ത് പരീക്ഷയെഴുതാതെ ഇരുന്നതിന് ശേഷമാണ് വിദ്യാര്‍ഥിനി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതെന്നും ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളേജ് അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായാണ് മരണപ്പെട്ട അഞ്ജുവിന്‍റെ കുടുംബം രംഗത്തെത്തിയത്. തന്‍റെ മകളുടെ മരണത്തിന് ഉത്തരവാദി കോളജ് പ്രിന്‍സിപ്പലും കോളജ് അധികൃതരുമാണെന്ന് പിതാവ് ഷാജി ആരോപിച്ചു.
മകള്‍ ഒരിക്കലും കോപ്പിയടിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിച്ചാല്‍തന്നെ പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എന്നെ വിളിച്ചുപറയാമായിരുന്നു. ഞാന്‍ വന്ന് അവളെ കൂട്ടിക്കൊണ്ടുപോവുമായിരുന്നില്ലേയെന്ന് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ജുവിന്‍റെ കൈയില്‍നിന്ന് പരീക്ഷാപേപ്പര്‍ പിടിച്ചുപറിക്കുന്നത് സിസിടിവിയില്‍നിന്ന് കാണാമെന്ന് ബന്ധുക്കളും കുറ്റപ്പെടുത്തി. മൃതദേഹം പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് കൊണ്ടുപോയതും പിതാവിനെ കാണിക്കാതിരുന്നതും ദുരൂഹമാണ്. കോപ്പിയടി സ്ഥാപിക്കാന്‍ മൃതദേഹത്തില്‍ പേപ്പറുകള്‍ തിരുകിവയ്ക്കുമെന്ന് ആശങ്കയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം, അഞ്ജുവിന്‍റെ ഹാള്‍ടിക്കറ്റില്‍ ഉത്തരസൂചികയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കുറിച്ചുവച്ചതായി കണ്ടെന്നും ഇതെത്തുടര്‍ന്നാണ് കുട്ടിയെ പരീക്ഷ എഴുതുന്നതില്‍നിന്നും വിലക്കിയതെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റെണീസ് പാരലല്‍ കോളജിലെ ബികോം വിദ്യാര്‍ഥിയായിരുന്ന അഞ്ജു പി ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.