Breaking News

വിദേശ രാജ്യങ്ങളുമായി ഹജ്ജ് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

മക്ക : വിദേശ രാജ്യങ്ങളുമായി ഹജ്ജിന് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ തീയതി കഴിഞ്ഞാൽ കരാറുകളൊന്നും സ്വീകരിക്കില്ല. ‘നുസ്ക് മസാർ’ പ്ലാറ്റ്‌ഫോമിലൂടെ വിദേശ തീർഥാടകർക്കായി കരാർ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം പറഞ്ഞു.ഹജ്ജ് തീർഥാടകർക്ക് നൽകേണ്ടതായ സേവനങ്ങൾ വ്യവസ്ഥ ചെയ്യുന്ന കരാറിലാണ് വിവിധ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസുകളുമായി സൗദി മന്ത്രാലയം ഒപ്പിടുന്നത്. ഓഫിസുകൾക്ക് ആവശ്യമായ ജോലികൾക്കായി മന്ത്രാലയം കൃത്യമായ ടൈംടേബിൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ എട്ട് പ്രധാന ഘട്ടങ്ങൾ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 23 മുതലാണ് ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരി 14ന് ഇത് അവസാനിക്കും. കരാർ നടപടികൾക്കുള്ള ഘട്ടം അവസാനിച്ചാൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ യഥാർഥ ക്വാട്ട നിശ്ചയിക്കും. വീസ അനുവദിക്കുന്ന ഘട്ടം ഉടൻ ആരംഭിക്കുമെന്നും മന്ത്രാലയം പറഞ്ഞു. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.