ഒരുതര ത്തിലുള്ള വിഭാഗീയതയും പ്രോത്സാഹിപ്പിക്കുകയില്ലെന്ന് സത്യവാങ്മൂലം സമ ര്‍പ്പിച്ച ശേഷമാണ് ഖത്തര്‍ കെ.എം.സി.സിക്ക് അംഗീകാരം നല്‍കാവുന്നതാണെന്ന് കഴി ഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് തീരൂമാനിച്ചത്. ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാ നങ്ങളും നല്‍കേണ്ടതില്ലെന്ന് നോര്‍ക്കാ റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം : ഖത്തര്‍ കെ.എം.സി.സിയുടെ നോര്‍ക്കാ അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങ ളും രാഷ്ട്രീയ പരാമര്‍ശങ്ങളും അസ്ഥാനത്തുള്ളതാണെന്ന് നോര്‍ ക്കാ റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാ ന്‍ പി.ശ്രീരാമകൃഷ്ണന്‍. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ ത്തിക്കുന്നതുമായ വി ദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകള്‍ക്ക് അഫിലിയേഷന്‍ നല്‍ കേണ്ടതില്ല എന്നത് നേരത്തേയുള്ള തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ പൊതുവേ പല അസോസിയേഷനുകള്‍ക്കും അഫിലിയേഷന്‍ നടപടികള്‍ സ്വീക രിക്കാതെ നീട്ടി വച്ചിരുന്നു. അഫിലിയേഷനുവേണ്ടിയുള്ള ഖത്തര്‍ കെ.എം.സി.സിയുടെ അപേക്ഷ നോ ര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് പരിശോധിക്കുകയും ഇക്കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ബോര്‍ഡിന് സമര്‍പ്പിക്കാന്‍ റസിഡന്റ് വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഒരു സബ്കമ്മിററിയെ ചുമതലപ്പെടു ത്തുകയും ചെയ്തു.
ഖത്തര്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സമിതി അവര്‍ക്ക് അഫിലിയേഷന്‍ ന ല്‍കാവുന്നതാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഭാവിയില്‍ ഒരുതര ത്തിലുള്ള വിഭാഗീയതയും പ്രോ ത്സാഹിപ്പിക്കുകയില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷമാണ് ഖത്തര്‍ കെ.എം.സി.സിക്ക് അംഗീകാരം നല്‍കാവുന്നതാണെന്ന് കഴി ഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് തീരൂമാനിച്ചത്. ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാനങ്ങളും നല്‍കേണ്ടതില്ലെന്നും തീരുമാനത്തില്‍ രാഷ്ട്രീയമില്ലെന്നും വൈസ് ചെയര്‍മാന്‍ പത്രക്കുറിപ്പി ല്‍ പറഞ്ഞു.
ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമാണ് നോര്‍ക്ക വഴി ഇട്ടിരിക്കുന്നത് എന്ന തരത്തിലുള്ള വാര്‍ത്ത കള്‍ ദുര്‍വ്യാഖ്യാനമാണ്. കെ.എം.സി.സിക്ക് മാത്രമല്ല, വിഭാഗീയ ത പ്രോത്സാഹിപ്പിക്കില്ലെന്ന് ബോര്‍ഡിന് ബോധ്യമാകുന്ന എല്ലാ അസോസിയേഷനുകള്‍ക്കും പരിഗണന ലഭിക്കും. ഏത് സംഘടനയുടേയും അ പേക്ഷകള്‍ ഓരോന്നായി പരിഗണിച്ച് ഭാവിയില്‍ അഫിലിയേഷന്‍ നല്‍കാമോ ഇല്ലയോ എന്ന് തീരുമാനി ക്കും. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അനാവശ്യമാണെന്നും അര്‍ഹിക്കുന്ന അവഗണനയോടെ ത ള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വിദേശ രാജ്യങ്ങളിലെ മലയാളികളുടെ ഒരുമയാണ് നോര്‍ക്കയും സംസ്ഥാന സര്‍ക്കാരും ലക്ഷ്യമി ടുന്നത്. പ്രവാസികള്‍ക്ക് മതമോ രാഷ്ട്രീയമോ ഇല്ല. പ്രവാസിയുടെ മതവും രാഷ്ട്രീയവും പ്രവാസ ലോകത്ത് മാത്ര മുള്ളതാണ്. ഒറ്റക്കെട്ടായി പ്രവാസികള്‍ക്ക് നോര്‍ക്ക വഴിയുളള സേവനങ്ങള്‍ അറിയിക്കാന്‍ വേണ്ടി ഒരു മിച്ച് പ്രവര്‍ത്തിക്കണെമെന്ന സന്ദേശവും ഇതുവഴി ലക്ഷ്യമിടുന്നു. അതിനായി എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ്. ആഗോള മലയാളികളുടെ കൂട്ടായ്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ പ്രവര്‍ ത്തനങ്ങളെ രാഷ്ട്രീയമാനത്തോടെ കാണുന്ന രീതി മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.