അബുദാബി : നേരിട്ടുള്ള വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ പുതിയ നയം പ്രഖ്യാപിച്ചു. 7 വർഷത്തിനകം 2.2 ട്രില്യൻ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം. ഉൽപാദനം, പുനരുപയോഗ ഊർജം തുടങ്ങി സുപ്രധാന വിഭാഗങ്ങളിലേക്കാണ് നിക്ഷേപം ആകർഷിക്കുക.
അബുദാബിയിൽ നടക്കുന്ന സർക്കാർ പ്രതിനിധികളുടെ വാർഷിക യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നയം പ്രഖ്യാപിച്ചത്. മുൻഗണനാ വിഭാഗങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കുക, നിലവിലെ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപം, രാജ്യാന്തര പങ്കാളിത്തം വർധിപ്പിക്കുക, നിക്ഷേപകരുമായുള്ള ബന്ധം ഊർജിതമാക്കുക, യുഎഇയുടെ മൊത്തത്തിലുള്ള മത്സരക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ നയത്തിന്റെ കാതൽ. 10 വർഷത്തിനകം വിദേശ നിക്ഷേപം ആകർഷിക്കുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങളിൽ ഒന്നാകുകയാണ് ലക്ഷ്യം. ഇതുവഴി കൂടുതൽ പദ്ധതികളും തൊഴിൽ അവസരങ്ങളും ഉണ്ടാകും.
അറബ് ലോകത്ത് വിദേശ നിക്ഷേപം ആകർഷിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് യുഎഇ. എണ്ണ ഇതര സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നത്. കഴിഞ്ഞ വർഷം 3068 കോടി ഡോളർ വിദേശനിക്ഷേപം യുഎഇയിൽ എത്തി. 2022ൽ ഇത് 2273 കോടിയായിരുന്നു. 35 ശതമാനം വളർച്ചയാണുണ്ടായത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.