കുവൈത്ത് സിറ്റി : വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നിലവിൽ ജോലി ചെയ്യുന്നവർക്കു പുറമേ പുതിയ വീസയിൽ എത്തിയവർക്കും രാജ്യത്തിനകത്തുനിന്ന് ഇഖാമ മാറ്റം നടത്തിയവർക്കും നിയമം ബാധകമാണ്.
ഇതനുസരിച്ച് ഒരിക്കൽ ഇഖാമയിൽ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയും തസ്തികയും മാറ്റാനാവില്ല. ഇത് ഉദ്യോഗ കയറ്റത്തിന് വെല്ലുവിളിയാകും. വിദ്യാഭ്യാസ യോഗ്യതയുമായി പൊരുത്തപ്പെടാത്ത ഉയർന്ന തസ്തിക അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ജോലിക്കിടെ വിദൂര വിദ്യാഭ്യാസത്തിലൂടെയോ മറ്റോ ഉയർന്ന യോഗ്യത നേടുകയും സ്ഥാനക്കയറ്റത്തിനുവേണ്ടി യോഗ്യതാ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്യുന്നവർക്കാണു പുതിയ നിയമം വെല്ലുവിളിയാകുന്നത്. സ്വദേശിവൽക്കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണു പരിഷ്കാരമെന്നാണ് സൂചന.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.