Home

‘വിദേശ കറന്‍സി ഇടപാടുകള്‍, ബ്ലേഡ് കമ്പനി, മണല്‍ മാഫിയ ബന്ധം’ ; സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളു മായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതി കരിച്ചത്. പണമുണ്ടാക്കാന്‍ മാത്രമാണ് സുധാകരന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി വിജയന്‍ പറഞ്ഞതല്ല ഇത്. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവായിരുന്ന ആള്‍ പറഞ്ഞതാണിതെന്ന് മുഖ്യമന്ത്രി.
തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ആ രോപണമാണ് അദ്ദേഹം ഉന്നയിച്ചത്. കോളേജ് പഠനകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാക രന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ :

ഒരു ദിവസം രാവിലെ സുധാകരന്റെ സുഹൃത്ത് എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാന്‍സര്‍ കൂടിയായിരുന്നു അയാള്‍. നിങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. സുധാകരന്‍ വലിയ പദ്ധതി യുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പരിപാടി യാണു ള്ള ത്.

അപ്പോള്‍ ഞാന്‍ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്. എനിക്കെന്റെ ഭാര്യയോട് പോലും പറയാനാ വില്ല. അവള്‍ക്ക് മനസമാധാനം ഉണ്ടാവില്ല. രണ്ട് കുട്ടികളേയും കൈയില്‍ പിടിച്ച് സ്‌കൂളില്‍ പോകു ന്ന കാലമാണ്. ആരോടും ഞാന്‍ പറയാന്‍ പോയില്ല. ഇതെല്ലം കടന്നുവന്നതാണ്. മോ ഹങ്ങള്‍ പല തും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് സുധാകര ന്റെ അനുഭവമാണ്.

സുധാകരനെ പറ്റി ഞാന്‍ പറയുന്നത് എടുക്കേണ്ട, സഹപ്രവര്‍ത്തനായിരുന്ന പി രാമകൃഷ്ണന്‍ എന്താ ണ് പറഞ്ഞതെന്ന് ഓര്‍ക്കണം. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു പി രാമകൃഷ്ണന്‍. ഇതൊന്നും ഞാന്‍ പറയേണ്ട ആളല്ല. എന്നാല്‍ വല്ലാതെ പൊങ്ങച്ചം പറയുമ്പോള്‍ സമൂ ഹം ഇത് കേ ട്ടുകൊണ്ടിരിക്കുകയാണ്. ഈ പറയുന്നത് ശരിയാണെന്ന് അഭിപ്രായം എനിക്കില്ല.

രാമകൃഷ്ണന്‍ പറഞ്ഞത് മാത്രം എടുക്കുക. പണമുണ്ടാക്കാന്‍ മാത്രമാണ് സുധാകരന്‍ രാഷ്ട്രീയ ത്തി ലിറങ്ങിയത്. പലരേയും കൊന്ന് പണമു ണ്ടാക്കി. പിണറായി വിജയന്‍ പറഞ്ഞതല്ല ഇത്. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവായിരുന്ന ആള്‍ പറഞ്ഞതാണിത്.

വിദേശ കറന്‍സി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്പനികളുണ്ട്. മണല്‍ മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ല സുധാകരന്‍. നേതാക്കള്‍ക്ക് അയാളെ പേടി യാണ്. കൊല്ലപ്പെട്ടവര്‍ക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. രാമകൃഷ്ണന്റെ വാചകങ്ങള്‍ എന്തായിരുന്നുവെന്ന് സുധാകരന്‍ ഓര്‍ക്കുന്നത് നല്ലതാണ്.

അലഞ്ഞ് നടന്ന വന്ന റാസ്‌കലാണ് സുധാകരന്‍, ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞ് നോക്കാത്ത പ്രദേശം കണ്ണൂരിലുണ്ട്. സുധാകരന്‍ വന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിലാണ് കാസര്‍കോട്, കണ്ണൂര്‍, വടകര മേഖലകളില്‍ പാര്‍ട്ടിക്ക് തോല്‍വി ഉണ്ടാകുന്നത്. ഇതൊന്നും ഞങ്ങ ളാരും പറഞ്ഞതല്ല. ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രകാശ്ബാബുവും എങ്ങനെ സുധാകരന് എതി രായി എന്ന് രാമകൃഷ്ണന്‍ പറയുന്നുണ്ട്. പുഷ്പരാജിനെ അക്രമിച്ച് കാല് തകര്‍ത്തതിനെ കുറിച്ച് പറയു ന്നുണ്ട്.

ഡിസിസി പ്രസിഡന്റായതിന് ശേഷം തന്റെ ശവഘോഷയാത്രയും കോലം കത്തിക്കലും ഡിസിസി ഓഫീസില്‍ നിന്ന് പുറത്താക്കലും നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയെ നശിപ്പിക്കാനല്ലെ കൂട്ട് നിന്നത്. സുധാരന്റെ ചെയ്തികള്‍ പറഞ്ഞതിന് ഡിസിസി ഓഫീസില്‍ രാമകൃഷ്ണനെ കയറാന്‍ സമ്മതിച്ചില്ല.

ഇപ്പോള്‍ രാമകൃഷ്ണന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പൊതുവേദിയില്‍ ലഭ്യ മാണ്. സുധാരനോടൊപ്പം അതേ കളരിയില്‍ പയറ്റിയ മമ്പറം ദിവാകരന്‍ പറഞ്ഞിട്ടുണ്ട് ഒരു അഭി മുഖത്തില്‍. ഡിസിസി അംഗം പുഷ്പരാജിന്റെ കാല്‍ അടിച്ച് തകര്‍ത്തതടക്കം ഒരുപാട് സംഭവ ങ്ങളു ണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്ത് വിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ ഗ്രസ് പ്രവര്‍ത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ല.

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വെച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായും മമ്പറം ദിവാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികള്‍ എവിടെ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ചിറക്കല്‍ സ്‌കൂള്‍ വാങ്ങാന്‍ സുധാകരന്റെ നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്നുള്‍പ്പടെ 30 കോടി പിരിച്ചു. അത് എവിടെ? സ്‌കൂള്‍ വാങ്ങിയതുമില്ല.

വലിയ പൊങ്ങച്ചം പറഞ്ഞത് കൊണ്ട് കാര്യമില്ല. അദ്ദേഹം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. ബിജെപിയുമായി യോജിച്ച് പോകാന്‍ സാധി ക്കുമെന്ന് തോന്നിയാല്‍ പോകുമെന്ന് പറഞ്ഞു. ഇപ്പോള്‍ അതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് അറിയില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.