‘വിദേശ കമ്പനിക്ക് ഓക്സിജന്‍ വില്‍ക്കാനുള്ള കെഎംഎംഎല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു’ എന്ന വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കോവിഡ് പ്രതിരോധം നല്ലനിലയില്‍ നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍- മന്ത്രി ഇ പി ജയരാജന്‍
തിരുവനന്തപുരം : ‘വിദേശ കമ്പനിക്ക് ഓക്സിജന്‍ വില്‍ക്കാനുള്ള കെഎംഎംഎല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു’ എന്ന വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കോവിഡ് പ്ര തിരോധം നല്ലനിലയില്‍ നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ മോശമായി ചിത്രീക രിക്കാനു ള്ള ഗൂഢനീക്കമാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍. കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം നടത്തുന്ന സാമൂഹ്യനന്മ നിറഞ്ഞ നടപടിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ആരോഗ്യമേഖലയ്ക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന ഏക പൊതുമേഖലാ സ്ഥാപനമാ ണ് കെ എം എം എല്‍. 2020 ഒക്ടോബര്‍ 20 നാണ് പുതിയ ഓക്സിജന്‍ പ്ലാന്റ് കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ദിനംപ്രതി 70 ടണ്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റിലെ 63 ടണ്‍ വാതക ഓക്സിജനാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം. പ്ലാന്റില്‍ നിന്ന് ദിവസം 6 ടണ്‍ ദ്രവീകൃത ഓക്സിജന്‍ മെഡിക്കല്‍ ആവശ്യ ങ്ങള്‍ക്കായി വിതരണം ചെയ്യുന്നു. ദിവസം പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ദ്രവീകൃത ഓക്സിജന്‍ 6 മുതല്‍ 7 ടണ്‍ വരെയാണ്.
Petroleum and Explosives Safety Organization (PESO) യുടെ നിര്‍ദ്ദേശാനുസരണം തിരുവല്ലയിലെ ഓസോണ്‍ ഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ് ഗ്യാസ് എന്നീ 3 ഏജന്‍ സി കള്‍ക്കാണ് മെഡിക്കല്‍ ആവശ്യത്തിനായി ദ്രവീകൃത ഓക്സിജന്‍ വിതരണം ചെയ്യുന്നത്. കേരള ത്തി ലെ മെഡിക്കല്‍ കോളേജുകളിലേക്ക് ഓക്സിജന്‍ കൊണ്ടുപോകുന്നതും അവിടെ സൂക്ഷിക്കുന്നതും പ്രത്യേക സുരക്ഷ ഉറപ്പുവരുത്തിയ ക്യാപ്സൂളുകളിലാണ്. ഇതിന് പരിചയവും ശേഷിയുമുള്ള സ്ഥാ പനങ്ങളെ തീരുമാനിക്കുന്നത് കെ എം എം എല്‍ അല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഈ ചുമതല വഹിക്കുന്നത് ലിന്‍ഡെ എന്ന ജര്‍മന്‍ കമ്പനിയാണ്. ഈ കമ്പനിക്ക് നല്‍കിയാല്‍ മാത്രമേ കെ എം എം എല്ലിന്റെ ഓക്സിജന്‍ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകൂ.
മെഡിക്കല്‍ കോളേജിലെ ആവശ്യത്തിനായി ലിന്‍ഡയ്ക്ക് ഓക്സിജന്‍ നല്‍കണം എന്ന് തിരുവനന്തപു രം ആര്‍ എം ഒ അറിയിച്ചതുകൊണ്ടാണ് പെസോയുടെ അനുമതിയോടെ ഈ കമ്പനിക്ക് ഓക്സിജന്‍ നല്‍കാന്‍ ആലോചിച്ചത്. ഇതില്‍ അവ്യക്തതയോ നിഗൂഢതയോ ഇല്ല. ഈ നടപടിക്രമത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുമില്ല. രാജ്യമാകെ ഗുരുതരമായ പ്രതിസന്ധി നില്‍നില്‍ക്കുമ്പോള്‍ ജീവല്‍പ്രധാനമായ ഒരു പ്രവര്‍ത്തനത്തിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് കടുത്ത ജനദ്രോഹമാണ്. ഇത്തരം കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.