രണ്ടാമതും ചുമതലയേല്‍ക്കുന്ന പിണറായി സര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ ചെയ്തതൊക്കെ ശരി യായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അത് വെറും അബദ്ധസഞ്ചാര മായി രിക്കുമെന്ന് ഷിബു ബേബി ജോണ്‍
കൊല്ലം : വിജയിച്ച് നില്‍ക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമര്‍ശനം നടത്തുവാന്‍ ഈ സര്‍ക്കാര്‍ തയ്യാറായാല്‍ അത് സര്‍ക്കാരിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണപരമായിരിക്കുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. രണ്ടാമതും ചുമതലയേല്‍ക്കുന്ന പിണറായി സര്‍ ക്കാര്‍ മുന്‍ കാലങ്ങളില്‍ ചെയ്തതൊക്കെ ശരിയായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അത് വെറും അബദ്ധസഞ്ചാരമായിരിക്കുമെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാരോ ക്യാബിനറ്റോ നിയമവകുപ്പോ ധനകാര്യവകുപ്പോ അറിയാതെ സ്പ്രിങ്ക്‌ളര്‍ പോലൊരു കരാറില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ വീഴ്ച്ചയായി രുന്നു. അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് പോലും അറി യാതെ 3000 ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ച ഇ മൊബിലിറ്റി കരാറും ഭരണപരമായ അപചയ ത്തിന് ഉദാഹരണമായിരുന്നു.
നോട്ടപിശക് മൂലമാണോ ബോധപൂര്‍വമാണോ എന്നറിയില്ല, കേരളത്തിന്റെ തീരപ്രദേശത്തെ ആകെ തീറെഴുതാന്‍ ഒപ്പുവെച്ച കരാര്‍ പോലെ ഒന്ന് ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടുകൂടാ. എല്ലാത്തിലുമുപരിയായി എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ടുപോകാനുള്ള ഒരു മനസ് ഈ സര്‍ക്കാരിന് ഉണ്ടാകണം. അവിടെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാ കണം, പൗരാവകാശം സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:
നാളെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് പിണറായി 2.0 യ്ക്ക് തുടക്കം കുറിക്കുകയാണ്. പ്രതിപക്ഷ കക്ഷിയുടെ ഒരു പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ സര്‍ ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും ജനശ്രദ്ധയില്‍ കൊണ്ടുവരാനും പരമാവധി ശ്രമിച്ചി രുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനം ഭരണകക്ഷിയ്ക്ക് അനുകൂലമായി വിധിയെഴുത്ത് നടത്തിയതോടെ ആ വിഷ യങ്ങളൊക്കെ അപ്രസക്തമായി മാറിയിരിക്കുന്നു.
എന്നാല്‍ രണ്ടാമതും ചുമതലയേല്‍ക്കുന്ന പിണറായി സര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ ചെയ്തതൊക്കെ ശരിയായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അത് വെറും അബദ്ധസ ഞ്ചാരമായി രിക്കും. വിജയിച്ച് നില്‍ക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമര്‍ശനം നടത്തുവാന്‍ ഈ സര്‍ക്കാര്‍ തയ്യാറായാല്‍ അത് സര്‍ക്കാരിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണപരമായിരിക്കും എന്ന് ഉറപ്പാണ്.
സര്‍ക്കാരോ ക്യാബിനറ്റോ നിയമവകുപ്പോ ധനകാര്യവകുപ്പോ അറിയാതെ സ്പ്രിങ്ക്‌ളര്‍ പോലൊരു കരാറില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ വീഴ്ച്ചയായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് പോലും അറി യാതെ 3000 ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ച ഇ മൊബിലിറ്റി കരാറും ഭരണപരമായ അപ ചയ ത്തിന് ഉദാഹരണമായിരുന്നു.
നോട്ടപിശക് മൂലമാണോ ബോധപൂര്‍വമാണോ എന്നറിയില്ല, കേരളത്തിന്റെ തീരപ്രദേശത്തെ ആകെ തീറെഴുതാന്‍ ഒപ്പുവെച്ച കരാര്‍ പോലെ ഒന്ന് ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടുകൂടാ. എല്ലാത്തിലുമുപരിയായി എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ടുപോകാനുള്ള ഒരു മനസ് ഈ സര്‍ക്കാരിന് ഉണ്ടാകണം. അവിടെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യ മുണ്ടാ കണം, പൗരാവകാശം സംരക്ഷിക്കപ്പെടണം.
സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കുകയും മറ്റുള്ളവര്‍ക്ക് നീതി നിഷേ ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാകണം. കേരളത്തിന്റെ എല്ലാ ജനവിഭാഗങ്ങളെയും, ഭരണ- പ്രതിപക്ഷ ഭേദമന്യേ ഒന്നിച്ചുകൊണ്ടു പോകുന്ന ഒരു ഭരണകൂടമായി പിണറായി 2.0 മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.
നാളത്തെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിന് സാധിക്കുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.