ലോകത്തെയാകെ ഇന്ത്യ രക്ഷിക്കുമെന്ന ഖ്യാതി നിര്‍മിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്തില്‍ നിന്ന് ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്നാണോ പ്രചരിപ്പിച്ചത് അത് ഇന്ത്യയെ ആകെ പിടിമുറുക്കുന്നതാണ് പിന്നീടു കണ്ടതെന്ന് അമര്‍ത്യ സെന്‍
മുംബൈ: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്ധ നുമായ അമര്‍ത്യ സെന്‍. പ്രശസ്തിയില്‍ മാത്രം നോട്ടമിട്ടു നിന്ന കേന്ദ്ര സര്‍ക്കാരിനെ ബാധിച്ച സ്‌കി സോഫ്രീനിയയാണ് ഇന്ത്യയെ കോവിഡ് പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്ന് അദ്ദേഹം ആരോ പിച്ചു. നിലവില്‍ ‘സംശയത്തില്‍’ നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വ്യാപനം കുറക്കുന്നതിനാ വശ്യമായ നടപടികള്‍ എടുക്കുന്നതിന് പകരം കോവിഡ് പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റിന് വേണ്ടി ശ്രമിക്കുകയാണെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു.
രാജ്യത്തെ കോവിഡ് കേസുകള്‍ നാല് ലക്ഷം കടക്കുകയും പ്രതിദിന മരണം 4,500 കടക്കുന്ന സാഹചര്യത്തിലുമാണ് അമര്‍ത്യ സെന്നിന്റെ വിമര്‍ശനം. ചെയ്ത കാര്യങ്ങളുടെ പേരില്‍ പേരു ണ്ടാക്കാനാണ്, രോഗവ്യാപനം തടയാനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്ന് അമര്‍ത്യ സെന്‍ കുറ്റപ്പെടുത്തി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാതെ സംഭവിക്കുന്ന മരണങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിജയത്തിന് മുമ്പേ പ്രമുഖരുടെ വിജയാഘോഷ പ്രഖ്യാപനം പ്രതിസന്ധിക്ക് കാരണമാക്കി. സര്‍ക്കാരിലെ ആശയക്കുഴപ്പം മൂലം പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കിയെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ലോകത്തെയാകെ ഇന്ത്യ രക്ഷിക്കുമെന്ന ഖ്യാതി നിര്‍മിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്തില്‍ നിന്ന് ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്നാണോ പ്രചരിപ്പിച്ചത് അത് ഇന്ത്യയെ ആകെ പിടിമുറുക്കു ന്നതാണ് പിന്നീടു കണ്ടത്. സാമൂഹിക സമത്വം, വേഗമില്ലാത്ത വളര്‍ച്ചാനിരക്ക്, തൊഴിലില്ലായ്മ എന്നി വയെല്ലാം നേരത്തെ തന്നെ ഇന്ത്യ ഗ്രസിച്ചിട്ടുണ്ട്. മഹാമാരിയില്‍ അത് മൂര്‍ധന്യത്തില്‍ എത്തിയി രിക്കുന്നതായി- അമര്‍ത്യാ സെന്‍ അഭിപ്രായപ്പെട്ടു.
നല്ലത് ചെയ്താല്‍ അതിനുള്ള പ്രതിഫലം ലഭിക്കുമെന്നും എന്നാല്‍ പ്രതിഫലം ചോദിക്കുന്നത് നല്ല പ്രവൃത്തിയല്ലെന്നും സെന്‍ വ്യക്തമാക്കി. ഇത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.