Breaking News

വിജയത്തിന്റെ നേരവകാശി ജനം, വര്‍ഗീയതയ്ക്ക് ഏറ്റ തിരിച്ചടി ; ചരിത്ര വിജയം ജനങ്ങള്‍ക്ക് സമ്മാനിച്ച് മുഖ്യമന്ത്രി

ഇടത് മുന്നണിക്ക് 99 സീറ്റില്‍ വിജയം. യു.ഡി.എഫ് 41 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ബിജെപിക്ക് സിറ്റിങ് സീറ്റില്‍ പോലും നിലനിര്‍ത്തനായില്ല. പ്രതീക്ഷിച്ച ഇടങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിനും കഴിഞ്ഞില്ല.

 

കണ്ണൂര്‍: ചരിത്ര വിജയം നേടി ഇടത് മുന്നണിക്ക് 99 സീറ്റില്‍ വിജയം. യു.ഡി.എഫ് 41 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ബിജെപിക്ക് സിറ്റിങ് സീറ്റില്‍ പോലും നിലനിര്‍ത്തനായില്ല. പ്രതീക്ഷിച്ച ഇടങ്ങ ളില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിനും കഴിഞ്ഞില്ല.

ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. ഇടതു മുന്നണി നിയമസഭയില്‍ നേടിയ വിജയ ത്തിന് ചരിത്രപ്രാധാന്യമുണ്ടെന്നും തുടര്‍ഭരണം വേണമെന്ന് ജനങ്ങളാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ ചരിത്രം തിരുത്തിയ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കും. കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കും. നാടിന്റെ മുന്നോട്ടുള്ള യാത്രയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമായുണ്ട്. ഇത് സ്തംഭിക്കുന്നത് നാടിന് വലിയ അവസരങ്ങള്‍ നഷ്ടപ്പെ ടുത്തും. അത് ഒരു തരത്തിലും നാട് ആഗ്രഹിക്കുന്നതല്ല. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകും എന്നാണ് ജനങ്ങള്‍ക്ക് നല്‍കാനുള്ള ഉറപ്പ്- മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരി ഭീഷണിയായി തുടരുകയാണ്. ഒന്നൊന്നര വര്‍ഷമായി കോവിഡ് നമ്മുടെ കൂടെയുണ്ട്. ഇത് ഭരണപക്ഷം പ്രതിപക്ഷം എന്ന രീതിയലല്ല എടുക്കേണ്ടത്. മഹാമാരിയെ പ്രതി രോധിക്കുന്നതില്‍ നാം ഒറ്റക്കെട്ടായാണ് നില്‍ക്കേണ്ടത്. ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കാന്‍ കേ ന്ദ്ര ഏജന്‍സികളെ വരെയാണ് ഇവിടെയിറക്കിയത്. ഈ ജനവിധി അതിനെല്ലാമുള്ള ഫലമാണ്. ലൈഫ് പദ്ധതിക്കെതിരായി പരാതിയുമായി കേന്ദ്ര ഏജന്‍സിയെ സമീപിച്ചു. അത്തരം പദ്ധതികളെ തകര്‍ക്കുന്ന നയമല്ല സ്വീകരിക്കേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങള്‍ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്ത വണ കൂടുതല്‍ സീറ്റ് എല്‍ഡിഎഫ് നേടുമെന്ന് ഞങ്ങള്‍ പറഞ്ഞത്. അത് അന്വര്‍ത്ഥമാക്കും വിധ മാണ് തെരഞ്ഞെടുപ്പ് ഫലം.ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ വരെയാ ണ് ഇവിടെയിറക്കിയത്. ഈ ജനവിധി അതിനെല്ലാമുള്ള ഫലമാണ്. ലൈഫ് പദ്ധതിക്കെതിരായി പരാതിയുമായി കേന്ദ്ര ഏജന്‍സിയെ സമീപിച്ചു. അത്തരം പദ്ധതികളെ തകര്‍ക്കുന്ന നയമല്ല സ്വീക രിക്കേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.

 

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍ :

ഒരു വലിയ രാഷ്ട്രീയ പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ നടന്നത്. തെരഞ്ഞെടുപ്പ് ഫലം ഇന്നത്തെ വിജയം നാട്ടിലെ ജനത്തിന്റെ വിജയമാണ്. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണ്. തെരഞ്ഞെടുപ്പ് വന്നപ്പോഴും തുടക്കത്തിലും മധ്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും വോട്ടെണ്ണുന്നതിന് തൊട്ടുമുന്‍പിലും എല്ലാം ഒരേ നിലയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചത്. അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എന്താണ് ഇത്ര വലിയ ഉറപ്പ് എന്നൊക്കെ സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങള്‍ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് കഴിഞ്ഞ തവണ നേടിയതിലും കൂടുതല്‍ സീറ്റ് എല്‍ഡിഎഫ് നേടുമെന്നാണ് പറഞ്ഞ മറുപടി. അത് തീര്‍ത്തും അന്വര്‍ത്ഥമാകും വിധമാണ് തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ കണക്കിലേക്കും വിശകലനത്തിലേക്കും ഇപ്പോള്‍ പോകുന്നില്ല. അത് പിന്നീട് നടത്താം. എന്നാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെയാകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും ശ്രമങ്ങളും ഉണ്ടായി. പല രീതിയിലുള്ള ആക്രമണം ഉണ്ടായത് ഒരു ഭാഗം. നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. ആ കാര്യത്തില്‍ ജനം പൂര്‍ണമായും എല്‍ഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനും അതിജീവിക്കാനും സാധിച്ചത്.

ആ ജനം ഇനിയും എല്‍ഡിഎഫിനൊപ്പമുണ്ടെന്നാണ് ജനവിധി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതാണ് ഫലം. നാം ഒരു സംസ്ഥാനമെന്ന നിലയില്‍ നേരിടുന്ന പ്രശ്‌നങ്ങളുണ്ട്. അവ പരിഹരിക്കുന്നതിന് എല്‍ഡിഎഫിനാണ് കഴിയുകയെന്ന പൊതുബോധ്യം ജനത്തിനുണ്ടായെന്ന് കൂടിയാണ് ഫലം വ്യക്തമാക്കുന്നത്. കേരളത്തിന് ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരുപാട് പ്രശ്‌നം നമ്മളെ ബാധിക്കുന്നുണ്ട്.

നിരവധി പ്രശ്‌നങ്ങളില്‍ നമ്മുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. അവ നേടിയെടുക്കണമെങ്കില്‍ എല്‍ഡിഎഫിനേ എന്തെങ്കിലും ചെയ്യാനാവൂ എന്ന പൊതുബോധം ജനത്തിലുണ്ട്. നാട് നേരിടേണ്ടി വന്ന കെടുതികള്‍ അതിന്റെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങള്‍, അതിനെ അതിജീവിക്കാന്‍ നടത്തിയ ശ്രമം എല്ലാം നാടും നാട്ടുകാരും കണ്ടതാണ്.

എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ആപത്ഘട്ടത്തില്‍ നാടിനെ എങ്ങിനെ നയിക്കുന്നുവെന്ന് നേരിട്ട് അനുഭവമുള്ളവരാണ് ജനം. അതിലൂടെയാണ് നാടിന്റെ ഭാവിക്ക് ഇടത് തുടര്‍ഭരണം വേണം, കേരളത്തിന്റെ വികസനത്തിന് തുടര്‍ഭരണം വേണമെന്ന നിലപാട് ജനം സ്വീകരിച്ചത്. നാട്ടില്‍ ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്.

നാടിന്റെ വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. അതിന് കൂടുതല്‍ തൊഴില്‍ അവസരം ഇവിടെയുണ്ടാകണം. നേരത്തെ ഇടത് സര്‍ക്കാര്‍ ആരംഭിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസിലൂടെയാണ് നാടിന്റെ വ്യാവസായി അന്തരീക്ഷം മാറുക.

ഇക്കാര്യത്തില്‍ ഇടതുപക്ഷം പ്രകടനപത്രികയില്‍ ഏതെല്ലാം തരത്തില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് വെറും വീഴ്വാക്കല്ലെന്ന് ജനം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. എല്‍ഡിഎഫ് നടപ്പാക്കാന്‍ കഴിയുന്നതേ പറയൂ, പറയുന്നത് നടപ്പാക്കും എന്ന ഉറച്ച വിശ്വാസം ജനത്തിനുണ്ട്.അത് മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായുണ്ടായതല്ല. ഈ നാട്ടില്‍ ജീവിക്കുന്ന കുഞ്ഞുങ്ങളടക്കം എല്ലാവര്‍ക്കുമുള്ള അനുഭവവും ബോധ്യവുമാണ്. അതുകൊണ്ടാണ് നാടിന്റെ ഭാവി താത്പര്യത്തിന് എല്‍ഡിഎഫ് തുടര്‍ ഭരണം വേണമെന്ന് ജനം തീരുമാനിച്ചത്.

നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കലും പ്രധാനമാണ്. അതിനെതിരെ ഒട്ടേറെ വെല്ലുവിളി ഉയരുന്ന സമയമാണിത്. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത സമീപനം കേരളത്തിലുണ്ടാകണം. ഇതെല്ലാ മതനിരപേക്ഷ വാദികളും ചിന്തിക്കുന്നതാണ്. നമ്മുടെ നാട്ടിലും വര്‍ഗീയ ശക്തികളുണ്ട്. അവരുടെ തനത് രീതികള്‍ കേരളത്തിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിക്കുകയും, ചില ശ്രമം വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിട്ടുമുണ്ട്. അതിനോടൊന്നും വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാര്‍ ഇവിടെയുണ്ടായി എന്നതാണ് ഭീതിജനകമായ ഒരു വര്‍ഗീയ സംഘര്‍ഷവും കേരളത്തില്‍ ഉയര്‍ന്നുവരാതിരിക്കാന്‍ കാരണം. മതനിരപേക്ഷതയുടെ വിളനിലമായി കേരളത്തെ നിലനിര്‍ത്തിയതും ഇതാണ്.</ു>

നമ്മുടെ സമൂഹത്തിലെ മഹാ ഭൂരിപക്ഷം മതനിരപേക്ഷ ചിന്താഗതിക്കാരാണ്. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടത് തുടര്‍ ഭരണം ആവശ്യമാണെന്ന നിലപാട് അവരെല്ലാം സ്വീകരിച്ചു.

നാട് വലിയ തോതില്‍ സാമ്പത്തികമായി മെച്ചപ്പെട്ടതല്ല. എന്നാല്‍ ജീവിത നിലവാരം നോക്കിയാല്‍ വല്ലാതെ തകര്‍ന്നുപോയതുമല്ല. ആ ജീവിത നിലവാരം ആ രീതിയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വഹിച്ച പങ്കുണ്ട്. അത് ജനക്ഷേമം മുന്‍നിര്‍ത്തി സ്വീകരിച്ച നടപടിയാണ്. അത്തരം നടപടികളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും ദരിദ്രരായവരടക്കം സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി. ഇത് ഇടതുമുന്നണിക്കേ ചെയ്യാനാവൂ എന്നും തങ്ങള്‍ക്ക് ഇന്നത്തെ പോലെ ക്ഷേമത്തോടെ ജീവിക്കാന്‍ ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണം വേണമെന്നും സാധാരണക്കാര്‍ കരുതി.

പൊതുവെ സംസ്ഥാനത്താകെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗത്തിലും എല്ലാ കുടുംബങ്ങളിലും ഇതുണ്ടായി.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലാണ് സാമൂഹ്യനീതി ശരിയായി നടപ്പാക്കുന്ന നിലയുണ്ടാവുകയെന്നതും ജനം പൂര്‍ണമായി ഉള്‍ക്കൊണ്ടു. ഈ മഹാവിജയം കേരളത്തിലെ ജനങ്ങള്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുന്നു.
കേരളം മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന ഒരു സംസ്ഥാനമായിരുന്നു. ഇതൊരു സ്വാഭാവിക പ്രക്രിയയായി ചിലര്‍ കരുതി. അത് തിരുത്തുന്ന നില കൂടിയാണ് ഇത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.