Breaking News

വിക്ഷേപണത്തിനു മുൻപ് സാങ്കേതികതടസ്സം, ക്രൂ 10 ദൗത്യം മുടങ്ങി; സുനിതയുടെ മടങ്ങിവരവ് നീളും

വാഷിങ്ടൻ മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ് , ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള നാസ– സ്പേസ്എക്സ് ദൗത്യം മുടങ്ങി. സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യമാണു വിക്ഷേപിക്കുന്നതിനു മുൻപു സാങ്കേതിക തടസ്സത്താൽ നിർത്തിയത്. പുതിയ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചിട്ടില്ല. ബഹിരാകാശ സഞ്ചാരികളായ സുനിതയും വില്‍മോറും 16ന് മടങ്ങിയെത്താനുള്ള സാധ്യത ഇതോടെ മങ്ങി.
ഒൻപതു മാസത്തോളമായി ബഹിരാകാശനിലയത്തില്‍ തുടരുന്ന ഇരുവരെയും തിരികെയെത്തിക്കാന്‍ നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണു ക്രൂ10. പകരക്കാരായ സംഘം ക്രൂ 10ൽ ബഹിരാകാശ നിലയത്തിൽ എത്തിയാലാണ് ഇരുവർക്കും മടങ്ങാനാവുക. നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽനിന്നാണു ഫാൽക്കൺ റോക്കറ്റ് വിക്ഷേപിക്കാൻ തയാറെടുത്തിരുന്നത്. ഇതിന്റെ തത്സമയ വിഡിയോ സംപ്രേഷണവും ഒരുക്കിയിരുന്നു. വിക്ഷേപണത്തിന് 4 മണിക്കൂർ മുൻപാണു ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൻജിനീയർമാർ കണ്ടെത്തിയതെന്നു നാസ ലോഞ്ച് കമന്റേറ്റർ ഡെറോൾ നെയിൽ പറഞ്ഞു.
പുതിയ വിക്ഷേപണ തീയതി ഔദ്യോഗികമായി സ്പേസ്എക്സ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ച രാത്രിയോടെ അടുത്ത ശ്രമം നടക്കുമെന്നു റിപ്പോർട്ടുണ്ട്. ബോയിങ്ങിന്റെ പുതിയ സ്റ്റാർലൈനർ കാപ്‌സ്യൂളിൽ തകരാറുകൾ സംഭവിച്ചതോടെയാണു സുനിതയും ബുച്ച് വിൽമോറും നിലയത്തിൽ കുടുങ്ങിയത്. ഉദ്ഘാടന ദൗത്യത്തിനു ശേഷം ആളില്ലാതെ മടങ്ങാൻ സ്റ്റാർലൈനറിനോടു നാസ നിർദേശിച്ചു. പിന്നാലെ, ഇരുവർക്കും മടങ്ങാൻ സ്‌പേസ്എക്‌സ് വഴി ക്രമീകരണം ചെയ്യുകയായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.