ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ എ ല്ലാവരുടെയും കൂ ടെ ഇടതുപക്ഷ സര്‍ക്കാരുണ്ടാകും. അവരുടെ വിഷയം ശരിയായി മനസ്സിലാക്കി നഷ്ടപരിഹാരവും പുന രധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പി ണറായി വിജയന്‍ പറഞ്ഞു
മലപ്പുറം: വികസന പദ്ധതികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറ പ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥലം വിട്ടു നല്‍കുന്നവര്‍ ഒരുതരത്തിലും ദുഃഖിക്കേണ്ടി വരില്ല. ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ എല്ലാവരുടെ യും കൂടെ ഇടതുപക്ഷ സര്‍ക്കാരു ണ്ടാകും. തിരൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊ തുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ ഭാവിക്ക് ആവശ്യമായ വികസന പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ചുമതല. അതുകൊ ണ്ടാണ് ദേശീയപാത വികസനം യാഥാര്‍ഥ്യമാകുന്നത്. ദേശീയ പാത വികസനത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉയര്‍ന്ന ജില്ലയായിരുന്നു മലപ്പുറം.
203 ഹെക്ടര്‍ ഭൂമിയാണ് വേണ്ടത്. അതില്‍ 200 ഹെക്ടറും ഏറ്റെടുത്തു കൈമാറി. നിയമ തടസ്സങ്ങള്‍ കാര ണമാണ് ബാക്കി സ്ഥലം ഏറ്റെടുക്കാനാവാത്തത്. നഷ്ടപരി ഹാരമായി സര്‍ക്കാര്‍ 2772 കോടി രൂപ നല്‍കി. അതില്‍ എല്ലാവരും സംതൃപ്തരാണ്. ആരെയും ബുദ്ധിമുട്ടി ക്കണം എന്ന നിലപാട് സര്‍ക്കാരിനില്ല. വികസ നം മുടക്കുന്ന ക്ഷുദ്രശക്തികള്‍ക്കെതിരെ നാട് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.