വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറ ഞ്ഞ വിഐപി ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരത് തന്നെ യെന്ന് സ്ഥിരീകരിച്ചു. ശരത്തിനെ ഇന്ന് വൈകിട്ട് വീണ്ടും ചോദ്യം ചെയ്യും. ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്താണെന്ന് നേര ത്തെ തന്നെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു
കൊച്ചി : വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കു മാര്‍ പറഞ്ഞ വിഐപി ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരത് തന്നെയെന്ന് സ്ഥിരീകരിച്ചു. ശരത്തിനെ ഇന്ന് വൈകിട്ട് വീണ്ടും ചോ ദ്യം ചെയ്യും. ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്താണെന്ന് നേ രത്തെ തന്നെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.എന്നാല്‍ ഇത് സാധൂകരിക്കുന്ന കൂടുതല്‍ തെളി വുകള്‍ക്ക് വേണ്ടിയാണ് അന്വേഷണ സംഘം കാത്തിരുന്നത്.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപും കൂട്ടാളി കളും കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങള്‍ ദിലീ പിന് വീട്ടിലെത്തിച്ച് നല്‍കിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാ ണ് ക്രൈംബ്രാഞ്ച്. അതേസമയം ദിലീപിമായി തനിക്ക് സുഹൃത്ത് ബന്ധം മാത്രമാണ് ഉള്ളതെന്നാണ് ശരത്തിന്റെ മൊഴി. ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഒരുമിച്ച് ഇരു ത്തി ഇന്ന് ചോദ്യം ചെയ്യും.
രണ്ട് ദിവസങ്ങളിലായി ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസുമായി ബന്ധമുണ്ടെന്ന് കരു തുന്ന കൂടുതല്‍ ആളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംവിധായകന്‍ ബാല ചന്ദ്രകുമാറിനെയും ഇന്ന് വീണ്ടും അന്വേഷണസംഘം വിളിച്ചുവരുത്തും. കേസില്‍ ദിലീപിനെ രണ്ട് ദിവ സങ്ങളിലായി 16 മണി ക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വധശ്രമ ഗുഡാലോചന കേസില്‍ അന്വേഷണ സംഘം ശരത്തിനെ ചോദ്യം ചെയ്തിരുന്നു.
അന്വേഷണം ഉദ്യോഗസ്ഥരുടെ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള കഥകളാണ് ബാലചന്ദ്രകുമാര്‍ പറ യുന്നതെന്ന് ദിലീപ് ആരോപിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധ വനേയും സംഘം ചോദ്യം ചെയ്യും. ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കാവ്യയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറഞ്ഞു.
സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഒമ്പതര മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ എല്ലാം ദിലീപ് നിഷേധിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.