വാഹന ഉടമസ്ഥാവകാശ രേഖ ഉടൻ ഓൺലൈനാക്കുമെന്ന് മേജർ ജനറൽ അൽ സയേഗ്.
കുവൈത്ത് : വാഹന ഉടമസ്ഥാവകാശ രേഖ ഉടൻ ഓൺലൈനാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ് അറിയിച്ചു.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായുള്ള ഏകോപനത്തോടെയും സഹകരണത്തോടെയുമാണ് ഇക്കാര്യം നടപ്പിലാക്കുന്നത്. ഒപ്പം വാണിജ്യ മന്ത്രാലയവുമായും ഇൻഷുറൻസ് കമ്പനികളുമായും ലിങ്ക് ചെയ്യുമെന്നും അൽ സയേഗ് വ്യക്തമാക്കി.
വാഹന ഉടമയക്ക് പ്രധാന സ്‌ക്രീനിൽ പ്രവേശിച്ച് ഇൻഷുറൻസ് കമ്പനിയെയും ഡോക്യുമെന്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള രേഖയുടെ തരത്തെയും തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതാണ് നടപടിക്രമം. വാഹനം സാങ്കേതിക പരിശോധന നടത്തേണ്ട ആവശ്യകതയില്ലെങ്കിൽ എത്രയും വേഗം തന്നെ ഓണർഷിപ്പ് ബുക്ക് നൽകും.
എന്നാൽ, പരിശോധന ആവശ്യമാണെങ്കിൽ ഉടമയെ ഇക്കാര്യം ഓൺലൈൻ ആയി തന്നെ അറിയിക്കും. പരിശോധന കഴിഞ്ഞാൽ ഫീസ് ഈടാക്കി ഉടൻ ലൈസൻസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.