News

വാഹനത്തിനകത്ത് ബോധരഹിതനായ യുവാവിന്‍റെ ജീവന്‍ രക്ഷിച്ച് ആലുവ പോലീസ്

                         രക്ഷാപ്രവര്‍ത്തനത്തിനിടെ കൈയ്യില്‍ മുറിവ്പറ്റിയ ആലുവ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്കുമാര്‍
കടന്നുപോകുന്ന വഴിയിലൊരു കണ്ണുവേണം. കനിവുതേടിയൊരാള്‍ വഴിയിലുണ്ടെങ്കിലോ? ഇങ്ങനെയൊരു വഴിയാത്രക്കാരന്‍റെ ശ്രദ്ധയും പോലീസിന്‍റെ കരുതലുമാണ് കഴിഞ്ഞദിവസം ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം ഒരു ജീവന് കൂട്ടായത്.
എറണാകുളത്ത് നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ രാത്രി ഏഴ് മണിക്കാണ് മുഹമ്മദ് ഷിയാസ് എന്ന യാത്രക്കാരന്‍ ദേശീയപാതയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണുന്നത്. ഒന്നു ശ്രദ്ധതെറ്റിയാല്‍ മറ്റ് വാഹനങ്ങള്‍ ഇടിക്കുന്ന തരത്തില്‍ പാര്‍ക്ക്ലൈറ്റില്ലാതെ റോഡിന് നടുക്ക് നിര്‍ത്തിയിരുന്ന വാഹനത്തിന്‍റെ ഇടത് വശത്ത്കൂടി വെട്ടിച്ച് കയറിപോകവെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തെ മുഹമ്മദ് ഷിയാസ് ശ്രദ്ധിച്ചു. ഡ്രൈവര്‍ സ്റ്റിയറിംങ്ങിലേക്ക് കമിഴ്ന്ന് കിടക്കുന്നത് കണ്ടപ്പോള്‍ മദ്യപിച്ച് കിടക്കുകയാകുമെന്ന് കരുതി. തിരക്ക് കാരണം കുറച്ച് മുന്നിലേക്ക് ഓടിച്ചെങ്കിലും കാറിന്‍റെ കിടപ്പില്‍ അസ്വാഭാവികത തോന്നി തിരിച്ചുവന്ന് ഗ്ലാസില്‍ തട്ടിവിളിച്ചു. ഡ്രൈവര്‍ തല അനക്കുന്നുണ്ടെങ്കിലും പ്രതികരിക്കുന്നില്ല. കാറിനകത്ത് വലിയ ശബ്ദത്തില്‍ പാട്ടും വച്ചിട്ടുണ്ട്.
ആലുവ റൂറല്‍ എ.എസ്.പി ഇ.എന്‍ സുരേഷ്

മറ്റ് വാഹനങ്ങള്‍ കാറിന് പുറകിലിടിക്കാതെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കവെ ആലുവ റൂറല്‍ അഡീഷണല്‍ എസ്.പി ഇ.എന്‍ സുരേഷ് അതുവഴി വന്നു. തിരക്കിട്ടിറങ്ങി വിവരം തിരക്കിയ അദ്ദേഹം ഡ്രൈവറെ വിളിച്ചുണര്‍ത്താനും കാറ് തുറക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടനെ ആലുവ സ്റ്റേഷനിലേക്ക് വിവരമറിയിച്ച് കൂടുതല്‍ പോലീസുകാരെ എത്തിച്ചു. കോവിഡ് കാലമായതിനാല്‍ കൂടുതല്‍ പോലീസുകാരെത്തും വരെ ആളുകള്‍ കൂട്ടം കൂടാതിരിക്കാനും മറ്റും  അഡീഷണല്‍ എസ്.പി പ്രത്യേകം ശ്രദ്ധിച്ചു.  മിനിട്ടുകള്‍ക്കം ആലുവ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്കുമാറും സംഘവുമെത്തി. കാര്‍ തുറക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഇന്‍സ്പെക്ടര്‍ പിന്നിലെ ഡോര്‍ ഗ്ലാസ് പൊട്ടിച്ച് കാര്‍ തുറന്ന് ഡ്രൈവറെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഗ്ലാസ് പൊട്ടിക്കുന്നതിനിടെ കൈയില്‍ ആഴത്തില്‍ മുറിവ് പറ്റിയിട്ടും അതൊന്നും വകവയ്ക്കാതെ പ്രഥമശുശ്രൂഷ നല്‍കിയശേഷം അതേവാഹനത്തില്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ആലപ്പുഴ സ്വദേശിയായ യാത്രക്കാരന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധം നഷ്ടപ്പെട്ടുപോയതായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടെ മുറിവ്പറ്റിയ കൈയ്യില്‍ നാല് തയ്യല്‍ ഇടേണ്ടിവന്നെങ്കിലും തക്കസമയത്ത് വൈദ്യസഹായം നല്‍കി ഒരുജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് ആലുവ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്കുമാര്‍. കോവിഡ് രോഗം അതിവേഗം പടരുന്ന സാഹചര്യമായതിനാല്‍ മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനാണ് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അസുഖബാധിതനെ അതേ വാഹനത്തില്‍ തന്നെ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വഴിയരികിലെ ഇത്തരം ചെറിയ സംഭവങ്ങള്‍ അവഗണിക്കാതെ കരുണയോടെ പ്രവര്‍ത്തിച്ച മുഹമ്മദ് ഷിയാസ് മറ്റുളളവര്‍ക്ക് മാതൃകയാണ്.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.