Breaking News

വാഹനം 15 വർഷം കഴിഞ്ഞതാണോ?; പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല, ഉടൻ നടപ്പാക്കാൻ ഡൽഹി

ന്യൂഡൽഹി : ദേശീയ തലസ്ഥാന മേഖലയിൽ ‘എൻഡ്-ഓഫ്-ലൈഫ്’ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകൾക്ക് അധികൃതർ ഉടൻ നിർദേശം നൽകിയേക്കുമെന്നു സൂചന. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടേതാണ് തീരുമാനം. കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയാലുടൻ നടപ്പിലാക്കും. ബിഎസ്-6ന് താഴെയുള്ള എൻജിനുകളുള്ള വാണിജ്യ വാഹനങ്ങൾ ഡൽഹിയിലേക്കു പ്രവേശിക്കുന്നത് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള സമഗ്രമായ നിർദേശമാണു സമിതി തയാറാക്കിയിരിക്കുന്നത്.
ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് എൻഡ്-ഓഫ്-ലൈഫ് ആയി കണക്കാക്കുന്നത്. നിതി ആയോഗ്, ഗതാഗത മന്ത്രാലയം, പെട്രോളിയം മന്ത്രാലയം, ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ (എഐർഎഐ), ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ട്, കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഇൻ എൻസിആർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണു പ്രത്യേക സമിതിയിലുള്ളത്.
പരിശോധന നമ്പർപ്ലേറ്റ് ഉപയോഗിച്ച്
പമ്പുകളിലെത്തുന്ന വാഹനങ്ങളുടെ നമ്പർപ്ലേറ്റ് സ്കാൻ ചെയ്താണു വാഹനത്തിന്റെ പഴക്കം നിശ്ചയിക്കുന്നത്. അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഇല്ലെങ്കിലും വാഹനങ്ങളുടെ പഴക്കം കണ്ടെത്താൻ സഹായിക്കുന്ന ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റീഡറുകൾ (എഎൻപിആർ) എല്ലാ പമ്പുകൾക്കും ലഭ്യമാക്കും. കേന്ദ്ര സർക്കാരിന്റെ വാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ഇവയിൽ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്താൽ ഗ്രീൻ, റെഡ് അടയാളം ലഭിക്കും. റെഡ് അടയാളം വരുന്ന വാഹനങ്ങൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല.
ആദ്യം ഡൽഹിയിലും തുടർന്ന് എൻസിആർ മേഖലയിലേക്കും എഎൻപിആർ പരിശോധന വ്യാപിപ്പിക്കും. നിലവിൽ ഡൽഹിയിലുള്ള 600 പമ്പുകളിൽ 200 എണ്ണത്തിലും എഎൻപിആർ സംവിധാനം സജ്ജമാണെന്നും അധികൃതർ പറഞ്ഞു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിർമാണ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാനും സമിതി പദ്ധതിയിടുന്നുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.