Home

വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; എംഎല്‍എയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍

ഒഡീഷയില്‍ എംഎല്‍എയുടെ കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി പൊലീ സുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരുക്ക്. ബിജെഡി എംഎല്‍എയായ പ്രശാന്ത് ജഗദേവ് ഓടിച്ച കാറാണ് ജനങ്ങള്‍ക്കിടയിലേ ക്ക് പാഞ്ഞുകയറിനത്.

ഭുവനേശ്വര്‍: ഒഡീഷയില്‍ എംഎല്‍എയുടെ കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി പൊലീസു കാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരുക്ക്. ബിജെഡി എംഎല്‍എയായ പ്രശാന്ത് ജഗദേവ് ഓടിച്ച കാറാണ് ജന ങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറിനത്. ഒഡീഷയിലെ ചിലിക മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് പ്രശാന്ത് ജഗദേവ്.

ഒഡീഷയിലെ ഖുര്‍ദ ജില്ലയിലെ ബനാപൂരിലാണ് സംഭവം. ബനാപൂര്‍ ബ്ലോക് ഡവലപ്മെന്റ് ഓഫീസില്‍ ബ്ലോക് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് എത്തിയതായിരുന്നു എംഎല്‍എ. തെരഞ്ഞെടുപ്പ് നടക്കു ന്നതിനാല്‍ ഓഫീസിന് പുറത്ത് ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെയുളളവര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ ക്കിടയിലേക്കാണ് എംഎല്‍എയുടെ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഇടിയില്‍ ഏഴ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കാര്‍ പാഞ്ഞു കയറിയതിന് പിന്നാലെ ക്ഷുഭിതരായ നാട്ടുകാര്‍ എംഎല്‍എയെ വാഹനത്തില്‍ നിന്ന് വലി ച്ചിറക്കി വളഞ്ഞിട്ട് തല്ലുകയും, കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഖുര്‍ദ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും ജഗദേവിനെ നീക്കി. എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിശ്ചന്ദ്ര ആവശ്യപ്പെട്ടു.

നേരത്തെ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബ റില്‍ ബിജു ജനതാദളില്‍ നിന്ന് ജഗദേവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരു ക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നും അന്വേഷ ണം നടക്കുകയാണെന്നും ഖുര്‍ദ എസ്പി അലഖ് ചന്ദ്രപാധി പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.