കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരി ശോധന നടത്തിയത്.കുട്ടികള്‍ തൂങ്ങി നിന്ന മുറിയില്‍ ഒരോരുത്തരുടെയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കി
പാലക്കാട്:വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ ഡമ്മി സിബിഐ പരീക്ഷണം നടത്തി. കു ട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോ ധന നടത്തിയത്.കുട്ടികള്‍ തൂങ്ങി നിന്ന മുറിയില്‍ ഒരോരുത്തരുടെയും ഭാരത്തിന് സമാനമായ ഡമ്മി തൂ ക്കി.മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കാണ് ഡമ്മി പരീക്ഷണം.
ഡമ്മി പരീക്ഷണത്തിന് കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന തെളിവുകള്‍ തൊണ്ടിമുതല്‍ ഉള്‍പ്പടെ നല്‍ക ണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. വസ്ത്രങ്ങള്‍, കുരുക്കിട്ട ഷാള്‍ തുടങ്ങിയവയാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ പോക്സോ കോടതി അത് അനുവദിച്ചിരുന്നില്ല. മരണമാണോ, കൊലപാതക മാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡമ്മി പരിശോധന.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടു ത്തത്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കു റ്റമടക്കം ചുമത്തിയ സിബിഐ പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരി 2നാണ് വാളയാര്‍ കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കാന്‍ പിന്നെയും വൈകിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാര മാണ് പിന്നീട് തിരുവനന്തപുരം സിബിഐ യൂണിറ്റ് കേസ് ഏറ്റെ ടുക്കുന്നത്. പാലക്കാട് പ്രത്യേക പോക് സോ കോടതിയില്‍ രണ്ട് എഫ്‌ഐആര്‍ ആണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികളു ടെ മരണത്തിലും പ്രത്യേ കം പ്രത്യേകം എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തി യത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേവീട്ടില്‍ അനുജത്തി 9 വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒന്‍പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോ ടെയാണ് മരണത്തില്‍ സംശയം ബലപ്പെടുന്നത്. ഇക്കൊല്ലം ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വി ചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു.
ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ എഫ്‌ഐആര്‍. നില വില്‍ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തില്‍ നിന്നും കേസിന്റെ എല്ലാ രേഖകളും സിബിഐ സംഘം ഏറ്റെടുത്തിരുന്നു. കേസില്‍ മൂന്ന് പ്രതികളാണ് നിലവില്‍ ജയിലിലുള്ളത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.