പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: സഹോദരിമാരായ വാളയാര്‍ പെണ്‍കുട്ടികളുടെ ദൂരൂഹ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പ്രതികള്‍ക്കെതിരെ കൊലക്കു റ്റമടക്കം ചുമത്തി പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വാളയാര്‍ കേസില്‍ അന്വേഷണം സിബിഐ ഏറ്റെടു ത്തത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി രണ്ട് കുട്ടികളുടേയും മരണം രണ്ട് എഫ്ഐ ആറുകള്‍ ആയിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തില്‍ നിന്നും കേസിന്റെ എല്ലാ രേഖകളും ഏറ്റെടുക്കും. കൊലപാതക സാധ്യത ഉള്‍പ്പടെ യുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സാധ്യത.
എഫ്ഐആറില്‍ പോക്സോ, എസ്സി/എസ്ടി പീഡന നിരോധന നിയമം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും എഫ്ഐആറിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
3 പ്രതികള്‍ നിലവില്‍ ജയിലിലാണ്. ജനുവരി 2 നാണ് വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ വൈകിയിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുത്തത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.