Home

വാളയാര്‍ കേസ്: കുറ്റപത്രം പോക്സോ കോടതി തള്ളി; സിബിഐ തന്നെ പുനരന്വേഷണം നടത്താന്‍ ഉത്തരവ്

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവ്. സി ബി ഐ എതന്നെ വീണ്ടും അന്വേഷിക്കണമെന്നാണ് പോക്സോ കോടതി ഉത്തരവിട്ടത്. നിലവില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി

പാലക്കാട് : വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവ്. സി ബി ഐ എതന്നെ വീണ്ടും അന്വേഷിക്കണമെന്നാണ് പോക്സോ കോ ടതി ഉത്തരവിട്ടത്. നിലവില്‍ സി ബി ഐ സമ ര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാവ് നല്‍കിയ ഹരജിയിലാണ് പോ ക്സോ കോടതി വിധി പറഞ്ഞത്.

മക്കളുടേത് കൊലപാതകം തന്നെയാണെന്നും സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പറഞ്ഞു. പോക്‌സോ കോടതിയു ടെ പുനരന്വേഷണ ഉത്തരവില്‍ സന്തോ ഷമുണ്ട്. ഇനി വരുന്ന അന്വേഷണ ഉദ്യോഗസ്ഥരെങ്കിലും കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും മാതാവ് പറഞ്ഞു. നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വീണ്ടും അന്വേഷിക്കരുത്. നേരത്തെ അറിയാവുന്ന തെളിവുകളെല്ലാം സി ബി ഐക്ക് നല്‍കിയിരുന്നു.എന്നാല്‍ അവര്‍ അതൊ ന്നും ചെവിക്കൊണ്ടില്ലെന്നും മാതാവ് പറഞ്ഞു.

കഴിഞ്ഞ ഡിവസംബര്‍ 27നാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടികളുടേത് ആത്മഹത്യ യാണെന്നും കൊലപാതകമാണ് തെളിയിക്കുന്ന ഒരു തെളിവുമില്ലെ ന്നും സി ബി ഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയ അതേ കാര്യങ്ങള്‍ തെന്നെ യായിരുന്നു സിബിഐ അന്വേഷ ണത്തിലും കണ്ടെത്തിയിരുന്നത്.

പോലീസ് പ്രതി ചേര്‍ത്തവര്‍ തന്നെയായിരുന്നു സിബിഐയും പ്രതികളായി കണ്ടെത്തിയത്. നിരന്തര മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു വെന്ന് സിബിഐ കുറ്റപത്രത്തി ല്‍ പറഞ്ഞിരുന്നു. ആദ്യ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്ന വിളിക്കുന്ന മധു, ഷിബു എന്നി വര്‍ പ്രതികളാണെന്ന് കുറ്റപത്രത്തി ല്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ മധവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പ്രതികളാണെന്നും സിബിഐ പോക്‌സോ കോടതി യില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഈ കുറ്റപത്രമാണ് പോക്‌സോ കോടതി തള്ളിയിരി ക്കുന്നത്.

2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വളായറായില്‍ ഒരേ വീട്ടിലെ രണ്ട് കുട്ടികളെ ദുരൂഹ സാഹചര്യ ത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. 13ഉം ഒമ്പതും വയസുള്ള ദളിത് പെണ്‍കുട്ടികളായിരുന്നു മരിച്ചത്. മൂത്ത കൂട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് മാതാവ് നല്‍കിയ പാരാതിയില്‍ വാളയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതികളെ രക്ഷിക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നു. സംസ്ഥാനത്ത് വലിയ തോതില്‍ കേസില്‍ കേസ് ചര്‍ച്ച ചെയ്യപ്പെട്ടു. കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതായ മാതാവിന്റെ പരാ തിയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നിയമസഭയിലും വിഷയം വലിയ ചര്‍ച്ചയായി. തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐക്ക് കൈ മാറി. സി ബി ഐയും ക്രൈംബ്രാഞ്ച് കണ്ടെത്തിയ അതേ കാരണങ്ങള്‍ തന്നെ കണ്ടെത്തുകയായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.