ദോഹ: ഷോപ്പിങ്ങിന്റെ തിരക്കിനിടയിലും സ്വസ്ഥമായിരുന്ന് പുസ്തകങ്ങൾ വായിക്കാനൊരു ഇടം സ്ഥാപിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രാലയവും ഖത്തർ നാഷനൽ ലൈബ്രറിയും. മുസൈലിലെ പ്ലേസ് വെൻഡോം മാളിലാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വായന കോർണറിന് തുടക്കംകുറിച്ചത്. വ്യാഴാഴ്ച ആരംഭിച്ച വായന ഇടം സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും. ഖത്തർ നാഷനൽ ലൈബ്രറിയുടെ ഖത്തർ റീഡ്സ് പ്രോഗ്രാമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പുസ്തക വായനയും ഒപ്പം വായിക്കാൻ പുസ്തകങ്ങൾ കടമെടുക്കാനും സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ആഡംബര മാളിലെ വായന ഇടത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കും അവരവരുടെ താൽപര്യത്തിനനുസരിച്ച പുസ്തക വായനയിൽ മുഴുകാനും സാഹിത്യ സംവാദ, ചർച്ചകളിൽ ഏർപ്പെടാനും പുതിയ മേഖലകളെ പരിചയപ്പെടാനുമുള്ള മികച്ച അന്തരീക്ഷം കൂടിയായിരിക്കും പ്ലേസ് വെൻഡോം മാളിലെ വായന ഇടം.
അറിവും വിജ്ഞാനവും പ്രചരിപ്പിക്കാനും സമൂഹത്തിന്റെ നിലവാരം ഉയർത്താനും വിവിധ സംരംഭങ്ങളുടെ ഭാഗമാണ് ഈ ഉദ്യമമെന്നും മികച്ചൊരു വായന സംസ്കാരം വളർത്തിയെടുക്കാൻ വഴിയൊരുക്കുമെന്നും സാംസ്കാരിക മന്ത്രാലയത്തിലെ ലൈബ്രറി വകുപ്പ് മേധാവി ജാസിം അഹ്മദ് അൽ ബൂഐനൈൻ പറഞ്ഞു.പുസ്തകങ്ങളിലേക്ക് എല്ലാ തലമുറയെയും ആകർഷിക്കാനും വായനയോടുള്ള ഇഷ്ടം വളർത്തിയെടുക്കാനും വയന ഇടം വഴിയൊരുക്കും. രാജ്യത്തെ സാംസ്കാരികവും ബൗദ്ധികവുമായ വളർച്ചയെ പിന്തുണക്കുകയാണ് മന്ത്രാലയം ചെയ്യുന്നത് -അൽ ബുഐനൈൻ കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾ വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിനും അവസരമുണ്ടാകും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ വിവിധ ഖത്തരി പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെ പ്രദർശിപ്പിക്കും.
വായനക്കും പഠനത്തിനുമായി കുടുംബങ്ങളെ ഒരുമിപ്പിച്ച് സാമൂഹികബന്ധം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് ഫാമിലി റീഡിങ് പ്രോഗ്രാം ഉൾപ്പെടെ ഖത്തർ റീഡ്സിന്റെ വിവിധ പരിപാടികളെയും സംരംഭങ്ങളെയും അടുത്തറിയാനുള്ള അവസരവും വായന ഇടം സന്ദർശകർക്ക് നൽകും. ഖത്തരി ഗ്രാഫിക് ഡിസൈനറും കലാകാരിയുമായ സൈനബ് അൽ ഷൈബാനിയുടെ കലാസൃഷ്ടികളും അവതരിപ്പിക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.