Home

വാട്ടര്‍ മെട്രോ ബോട്ട് കടല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍ ; ആദ്യ സര്‍വീസ് വൈറ്റില-കാക്കനാട് റൂട്ടില്‍

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ ഹൈബ്രിഡ് ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാം. വൈറ്റില-കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുക. വാട്ടര്‍ മെട്രോയില്‍ 20 മിനിറ്റുകൊണ്ട് വൈറ്റിലയില്‍ നിന്ന് കാക്കനാട് എത്താം.

കൊച്ചി : വാട്ടര്‍ മെട്രോയുടെ ഭാഗമായി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച ആദ്യ ബോട്ടിന്റെ കടല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍. ഇത് പൂര്‍ ത്തിയായ ശേഷം മെട്രോ റെയില്‍ ലിമിറ്റഡിന് (കെ എംആര്‍എല്‍) ബോട്ട് കൈമാറും.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ ഹൈബ്രിഡ് ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാം. ബോട്ടി ന്റെ ഇലക്ട്രിക് പരിശോധനകള്‍ പൂര്‍ത്തിയായിരു ന്നു. പ്രവര്‍ത്തനശേഷി പരിശോധനയാണ് ഇപ്പോ ള്‍ നടക്കുന്നത്. വൈറ്റില-കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുക. വാട്ടര്‍ മെട്രോയില്‍ 20 മിനിറ്റുകൊണ്ട് വൈറ്റിലയില്‍ നിന്ന് കാക്കനാട് എത്താം.

ആദ്യഘട്ടത്തില്‍ മൊത്തം 38 ബോട്ടുജെട്ടികളാണുള്ളത്. വൈറ്റില, കാക്കനാട് ജെട്ടികളാണ് പൂര്‍ ത്തിയായത്. ഹൈക്കോടതിയിലെ പ്രധാന ജെട്ടി ഉള്‍പ്പെടെ 16 എണ്ണത്തിന്റെ നിര്‍മാണം പുനരാരം ഭിച്ചു. 20 എണ്ണത്തിന്റെ സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നു. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ഏഴ് ജെട്ടികളുടെ നിര്‍മാണത്തിന് മരട്, ചേരാനല്ലൂര്‍, കടമക്കുടി, മുളവുകാട് വില്ലേജുകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ വിജ്ഞാപന മായിട്ടുണ്ട്. വാട്ടര്‍ മെട്രോയിലെ കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റര്‍വരെയാണ് ഈ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും നാലു രൂപവീതം വര്‍ധനയുണ്ടാകും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.