പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണു ള്ളത്. അതിനാല്‍ ആദ്യദിവസം തന്നെ വാക്‌സിന്‍ യജ്ഞം പ്രതിസന്ധിയിലാണ്
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിന്‍ യജ്ഞം ഇന്ന് മുതല്‍ ആരംഭിക്കും. ഈ മാസം 31 വ രെ വാക്‌സിന്‍ യജ്ഞം നടത്താനാണ് തീരുമാനം. പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെ ടുക്കുകയാണ് ലക്ഷ്യം.
എന്നാല്‍ രണ്ട് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണുള്ളത്. അതിനാല്‍ ആദ്യദിവസം തന്നെ വാക്‌സിന്‍ യജ്ഞം പ്രതിസന്ധിയി ലാണ്. തിരുവനന്തപുരം മേഖലാ സംഭരണ കേന്ദ്രത്തില്‍ വാക്‌സിന്‍ സ്റ്റോക്കില്ല. ജില്ലയില്‍ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഇ ത് പാലിയേറ്റീവ് രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം.
കൊല്ലത്ത് 4500 ഡോസ് മാത്രമാണ് ബാക്കിയുള്ളത്. മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്‌സിനുണ്ട്. മറ്റ് ജില്ലകളിലും ഒരു ദിവസത്തേക്കുള്ളതാണ് അവശേഷിക്കുന്നത്. ഇന്ന് കൂടുതല്‍ വാക്‌സിന്‍ എത്തിയില്ലെങ്കില്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ തന്നെ മുടങ്ങും. ഈ മാസം 15നുള്ളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദ്യ ഡോസ് പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാ നം.
അവസാന വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്കും എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക് സിന്‍ നല്‍കുന്നതും യജ്ഞത്തിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.