പത്തനംതിട്ടയില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തിട്ടും കൂടുതല്‍ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ചൂണ്ടികാണിച്ചിരുന്നു
തിരുവനന്തപുരം : വാക്സിന്‍ സ്വീകരിച്ചശേഷം കോവിഡ് വരുന്ന (ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍)തില്‍ ആശങ്ക ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ എ ടുത്തിട്ടും കൂടുതല്‍ പേരില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകര ണം. പത്തനംതിട്ടയില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തിട്ടും കൂടുതല്‍ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ചൂണ്ടികാ ണിച്ചിരുന്നു.
കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് വാക്‌സിനേഷന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നതാണെന്ന് മന്ത്രി പ റഞ്ഞു. ജില്ലയില്‍ രണ്ടാം ഡോസ് സ്വീകരിച്ച് 15 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ബാധിച്ചവരു ടെ എണ്ണം 258 ആണ്. ഇതില്‍ നാല് പേര്‍ മാത്രമാണ് മരിച്ചതെന്നും അവരെല്ലാവരും 80 വയസ്സിന് മുക ളില്‍ പ്രായമുള്ളവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമായിരുന്നു. ബാക്കിയുള്ള 254 പേര്‍ക്കും ഗു രുതരമായി കോവിഡ് ബാധിച്ചില്ല എന്നത് വാക്‌സിനേഷന്റെ ഫലപ്രാപ്തിയാണ് സൂചിപ്പിക്കുന്നതെ ന്നും മന്ത്രി പറഞ്ഞു.
വാക്സിന്‍ സ്വീകരിച്ചശേഷം കോവിഡ് വരുന്ന ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ സംസ്ഥാനത്ത് ഉണ്ടാകുന്നു ണ്ട്. ഇക്കാര്യം നിയമസഭയിലും താന്‍ പറ ഞ്ഞിട്ടുണ്ട്. എന്നാല്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷനില്‍ രോഗം ഗുരുതരമാകുന്ന അവസ്ഥ വളരെ കുറവാണ്. അതിനാണ് വാക്‌സിനേഷന്‍ എടുക്കു ന്നത്. വാക്സിന്‍ എടുക്കാത്ത ഒരാള്‍ക്ക് രോഗം ഉണ്ടാക്കുന്നതിനേക്കാള്‍ വളരെ തീവ്രത കുറവാണ് വാക്സിനേഷന്‍ എ ടുത്ത ഒരാള്‍ക്ക് കോവിഡ് വരുമ്പോഴെന്നും മന്ത്രി പറഞ്ഞു. ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടാകു മ്പോള്‍ അത് കാറ്റഗറി ബിയോ, സിയോ ആകുന്നില്ല എന്നതും വളരെ പ്രധാനപ്പെട്ടതാണെന്നും മ ന്ത്രി ചൂണ്ടിക്കാട്ടി.
വാക്‌സിനെടുത്തവരെ സംബന്ധിച്ച് രോഗം വരാനുള്ള സാധ്യത കുറവാണ് എന്നത് പോലെ രോഗം വന്നാല്‍ തന്നെ അത് ഗുരുതരമാകാനോ മരണം സംഭവിക്കാനോ ഉള്ള സാധ്യതയും കുറവാണെ ന്നും കേന്ദ്ര റിപ്പോര്‍ട്ട് അടിവരയിടുന്നുവെന്ന് മന്ത്രി പറഞ്ഞു.ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ കേരളത്തി ലുണ്ടെന്നത് നേരത്തെ തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. അ തേസമയം വാക്‌സിനേഷന്‍ സംബന്ധി ച്ച് തെറ്റായ പ്രചാരണങ്ങളുണ്ടാകാതിരിക്കാന്‍ മാധ്യമങ്ങളു ടെ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.