Breaking News

വാക്സിന്‍ ഇനി വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന, വിതരണത്തിന് വാര്‍ഡ്തല പട്ടിക ; പുതിയ മാര്‍ഗരേഖ

കോവിഡ് വാക്‌സിനെടുക്കാന്‍ ഇനി മുതല്‍ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്‌സിന്‍ കേന്ദ്രത്തി ല്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ പുതുക്കിയ വാക്‌സിന്‍ വിതരണ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. കോവിഡ് വാക്‌സിനെടുക്കാന്‍ ഇനി മുതല്‍ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്‌സിന്‍ കേന്ദ്രത്തി ല്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മാര്‍ഗരേഖയിലെ നിര്‍ദേശം. താമസിക്കുന്ന തദ്ദേശ സ്ഥാപന ത്തിനു പുറത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാല്‍ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ക്കാകും മുന്‍ഗണന.

സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡില്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നു വെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരോട് ഇക്കാര്യം അരോഗ്യപ്ര വര്‍ത്തകര്‍ നിര്‍ദേശിക്കണമെന്നും മാര്‍ഗ രേഖ വ്യക്തമാക്കുന്നു. വാക്‌സിന്‍ വിതരണത്തിനായി വാ ര്‍ഡ് തലത്തില്‍ മുന്‍ഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഓ രോ കേന്ദ്രത്തിലും ലഭിക്കുന്ന വാക്‌സി ന്‍ പകുതി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയും പകുതി സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വിതരണം ചെയ്യണം.

60 വയസ്സു കഴിഞ്ഞവര്‍ക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികള്‍ക്കും രണ്ടാം ഡോസ് സ്‌പോട്ട് ര ജിസ്‌ട്രേഷനിലൂടെ ലഭിക്കും. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇതര രോഗങ്ങളുള്ള 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ നല്‍കും. മറ്റുള്ളവരെ ല്ലാം കോവിന്‍ പോര്‍ട്ടലിനൊപ്പം തദ്ദേശ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്യണം. ഈ മാസം 15 ന് അകം 60 വയസ്സ് കഴിഞ്ഞവര്‍ക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികള്‍ക്കും വാക്‌സീന്‍ നല്‍കും. അവ സാന വര്‍ഷ ബിരുദ, പിജി വിദ്യാര്‍ഥികള്‍, എല്‍പി, യുപി സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്കും 30ന കം നല്‍കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.