275 ദിവസം കൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. ചൈനയ്ക്ക് ശേഷം ഈ നേ ട്ടം കൈവരിക്കുന്ന ആദ്യരാജ്യ മാണ് ഇന്ത്യ. വാക്‌സിനേഷന്‍ നൂറുകോടി കടക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി യുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും
ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ നൂറ് കോടി ഡോസ് പിന്നിട്ടു. 275 ദിവസം കൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. ചൈനയ്ക്ക് ശേഷം ഈ നേ ട്ടം കൈവരിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ. വാക്‌സിനേഷന്‍ നൂറുകോടി കടക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടി പ്പിക്കും.
ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എംഎല്‍ ആശുപത്രി യിലെത്തി. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും ആരോഗ്യപ്രവര്‍ത്തകരെ അഭിന്ദിച്ച് രംഗത്തെത്തി. നൂറ് കോടി വാക്സിന്‍ പിന്നിട്ട പശ്ചാത്തലത്തില്‍ വലിയ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരി ക്കുന്നത്. ഒരു സെക്കന്റില്‍ 700 ഡോസ് വാക്സിനേഷന്‍ നല്‍കിയാണ് രാജ്യം ഇന്ന് ഈ നേട്ടം കൈവരിച്ചത്. ചെങ്കോട്ടയില്‍ ദേശീയ പതാകയും ഉയര്‍ത്തും. 1400 കിലോഗ്രാം ഭാരമുള്ള ഏറ്റവും വലി യ ദേശീയ പതാ കയാണ് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഉയര്‍ത്തുക. ഗായകന്‍ കൈലാഷ് ഖേര്‍ തയാറാക്കിയ ഗാന വും വീഡിയോയും ചടങ്ങില്‍ പുറത്തിറക്കും.
ഇന്ന് രാവിലെ 9.47-ഓടെയാണ് രാജ്യത്ത് നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ ത്തിയാക്കിയത്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും നൂറ് കോടി നേട്ടത്തെ സംബന്ധിച്ചുള്ള അനൗണ്‍സ്‌മെന്റുകള്‍ നടത്തും.
ഉത്തര്‍പ്രദേശില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം നി ലവില്‍ ആറ് സംസ്ഥാനങ്ങള്‍ ആറ് കോടി ഡോസിലധികം വിത രണം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് (12.08 കോടി), മഹാരാഷ്ട്ര (9.23 കോടി), പശ്ചിമ ബംഗാള്‍ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബീഹാര്‍ (6.30 കോടി), കര്‍ണാടക (6.13 കോടി), രാജസ്ഥാന്‍ (6.07 കോടി) എന്നീ സംസ്ഥാനങ്ങളാ ണ് ആറ് കോടി കടന്നത്.
കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 60 വയ സ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്. മാര്‍ച്ച് 1 മുതല്‍ 45 വയസ്സിന് മുകളിലു ള്ളവര്‍ക്കും രാജ്യത്തെമ്പാടും വാക്‌സിന്‍ ലഭ്യമാക്കി. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയത്. 18 വയസിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.