കാസര്‍കോട് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത(21)ആണ് മരി ച്ചത്. 10 ല ക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. യുവതിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് അപകടകരമാം വിധം താഴ്ന്നതാണ് മരണകാരണമെന്ന് ഡോ. അജി ത് ശ്രീധരന്‍ പറഞ്ഞു
കാസര്‍കോട് :കോവിഡ് വാക്സീന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയി ലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത(21)ആണ് മരിച്ചത്. ഐടിഐ വിദ്യാര്‍ത്ഥിനിയാണ് രഞ്ജിത.
ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് രഞ്ജിത ബേഡഡുക്ക താലൂക്ക് ആശു പത്രിയില്‍നിന്ന് സ്വീകരിച്ചത്. തുടര്‍ന്ന് കടുത്ത പനിയും ഛര്‍ദിയും കാരണം കാസര്‍കോട്ടെ സ്വകാ ര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രഞ്ജിതയെ കണ്ണൂര്‍ മിംസിലേക്ക് മാറ്റി. സ്‌കാനിങില്‍ രഞ്ജിതയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി. യുവതിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് അപകടകരമാം വിധം താഴ്ന്നിരുന്നതായും ഡോ. അജിത് ശ്രീധരന്‍ പറഞ്ഞു.
പ്ലേറ്റ് ലെറ്റ് കൗണ്ട് കുറഞ്ഞതാണ് അമിത രക്തസാസ്രാവത്തിന് കാരണമായത്. ഉടന്‍ തന്നെ ശസ്ത്ര ക്രിയ നടത്തുകയും വെന്റിലേറ്ററിലേക്ക് മാറ്റു കയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ര ഞ്ജിതയ്ക്ക് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും, വാക്സിന്‍ സ്വീകരിച്ചതാണ് മരണകാരണ മായതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ 10 ലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥത കള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.