Gulf

വഴിയരികില്‍ ഏറെ നാള്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ നീക്കം ചെയ്യും

പാര്‍ക്കിംഗ് ലോട്ടുകളിലാണെങ്കിലും പൊടിപിടിച്ച നിലയില്‍ വാഹനങ്ങള്‍ കൂടുതല്‍ ദിവസം കിടന്നാല്‍ കെണിയാകും

 

സ്‌ക്കത്ത് :  നഗര സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ പൊടിപിടിച്ച് ഏറെ നാള്‍ ഇട്ടാല്‍ നീക്കം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ഇത്തരം വാഹനങ്ങളുടെ മേല്‍ നിയമ പ്രകാരം നോട്ടീസ് പതിക്കും. തുടര്‍ന്ന് റിക്കവറി വാഹനത്തില്‍ കൊണ്ടുപോകും.

മറ്റുള്ളവര്‍ക്ക് പാര്‍ക്കിംഗ് തടസ്സവും കാല്‍ നടക്കാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്താലും നീക്കം ചെയ്യും.

പ്രവാസികള്‍ പലരും നാട്ടില്‍ പോകുമ്പോള്‍ വാഹനങ്ങള്‍ ഇത്തരത്തില്‍ പാര്‍ക്കു ചെയ്ത് പോകുക പതിവാണ്. കെട്ടിടങ്ങളില്‍ കവേഡ് പാര്‍ക്കിംഗ് ഉള്ളവരെ പോലെയല്ല, വില്ലകളിലും ചില അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്നവര്‍.

ഇവര്‍ ഒരു മാസം അവധിക്ക് പോകുമ്പോള്‍ പലപ്പോഴും വാഹനങ്ങള്‍ പൊടിപിടിച്ച് കിടക്കുന്ന അവസ്ഥയിലാകും. മുനിസിപ്പാലിറ്റി വാഹനങ്ങള്‍ കൊണ്ടുപോകുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് കവര്‍ ഇടുന്ന പതിവും ഉണ്ട്.

ജോലി നഷ്ടപ്പെട്ടവരും കോവിഡ് കാലത്ത് നാട്ടിലേക്ക് പോയി മടങ്ങി വരാതെ ഇരുന്നവരും മറ്റും വാഹനങ്ങള്‍ ഉപേക്ഷിച്ച് പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വാഹനങ്ങള്‍ ഏറെ നാളുകളായി പൊടിപിടിച്ച് കിടക്കുന്നുണ്ട്. ഈ വാഹനങ്ങളും മുനിസിപ്പാലിറ്റി നീക്കം ചെയ്തു തുടങ്ങി.

2020 നു ശേഷം ഇതുവരെ രണ്ടര ലക്ഷം പേര്‍ രാജ്യം വിട്ട് പോയിട്ടുണ്ട്. ഇവരുടെ വാഹനങ്ങള്‍ ഇത്തരത്തില്‍ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടെന്നാണ് കണക്കുകള്‍. ഈ വാഹനങ്ങള്‍ പൊതു ലേലത്തില്‍ വില്‍ക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.