വഴയിലയില്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ദീപക് ലാല്‍, അരുണ്‍ പി രാജീവ് എന്നിവരാണ് പിടിയിലായത്. വഴയിലെ സ്വദേശിയായ മണിച്ചന്‍ എന്ന റിയ പ്പെടുന്ന വിഷ്ണുവാണ് മരിച്ചത്
തിരുവനന്തപുരം : വഴയിലയില്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തി ല്‍ രണ്ടു പേര്‍ പിടിയില്‍. ദീപക് ലാല്‍, അരുണ്‍ പി രാജീവ് എന്നിവരാ ണ് പിടിയിലായത്. വഴയിലെ സ്വദേശിയായ മണിച്ചന്‍ എന്നറിയപ്പെടുന്ന വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു സംഭവം.
ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരെ വട്ടിയൂര്‍ക്കാവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി ലോഡ്ജില്‍ നാലുപേര്‍ ചേര്‍ന്ന് മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു വെന്ന് പൊലീസ് പറയുന്നു. തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥ മിക നിഗമനം.മണിച്ചന്‍ ഉള്‍പ്പെടുന്ന ഗു ണ്ടാ സംഘത്തിലുള്ളവരായിരുന്നു പിടിയിലായവര്‍. നാല് വര്‍ഷം മുമ്പ് ഇവര്‍ പിരിഞ്ഞു.
ഇന്നലെ രാത്രി ലോഡ്ജ് മുറിയില്‍ വീണ്ടും ഒത്തു ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാ തകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. വഴയിലയില്‍ നടന്ന ഇരട്ടക്കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് മണിച്ചന്‍. മണിച്ചന്റെ കൂടെയുണ്ടായിരുന്ന തിരുമല സ്വ ദേശി ഹരികുമാറിനും ആക്രമണത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പി ച്ചുവെ ങ്കിലും മണിച്ചന്‍ ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. ഹരികുമാര്‍ ചികിത്സയിലാണ്.
വാളുകൊണ്ടാണ് രണ്ടുപേര്‍ക്കും വെട്ടേറ്റത്. കൃത്യം നടത്തിയ രണ്ടുപേര്‍ ബൈക്കില്‍ കയറിപ്പോയ തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതക കേസിലെ പ്രതിയായ മണിച്ച ന്‍ ജാമ്യത്തിലറിയതായിരുന്നു. അരുവിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.