Business

എല്ലാ വിഭാഗങ്ങളെയും സാമ്പത്തികമായി ഉയര്‍ത്താനുള്ള ഏക മാര്‍ഗം സംരംഭകത്വം :തമിഴ്നാട് ധനമന്ത്രി ഡോ.പളനിവേല്‍ ത്യാഗരാജന്‍

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സാമ്പത്തികമായി ഉയര്‍ത്താനുള്ള ഏക മാര്‍ ഗം സംരംഭകത്വമാണെന്ന് തമിഴ്നാട് ധന-മാനവ വിഭവശേഷി മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍.ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കേര ളത്തിലെ ഏറ്റ വും വലിയ സംരംഭകത്വ സമ്മേളനമായ ‘ടൈകോണ്‍ കേരള 2022’ന്റെ സമാപന ദിവസം ടൈ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊച്ചി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സാമ്പത്തികമായി ഉയര്‍ത്താനുള്ള ഏക മാര്‍ഗം സംരംഭ കത്വമാണെന്ന് തമിഴ്നാട് ധന-മാനവ വിഭവശേഷി മന്ത്രി ഡോ.പളനിവേല്‍ ത്യാഗരാജന്‍.ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ‘ടൈകോ ണ്‍ കേരള 2022’ന്റെ സമാപ ന ദിവസം ടൈ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയാ യിരുന്നു അദ്ദേഹം.

‘നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നിയന്ത്രിക്കുന്ന ലക്ഷക്കണക്കിന് വിജയകരമായ സംരംഭകര്‍ നമുക്ക് ഉണ്ടാ കേണ്ടതുണ്ട്. ഏറ്റവും വലിയ പരിമിതി പണമല്ല. കേരളവും തമിഴ്‌നാടും താരതമ്യേന നല്ല സമ്പത്തുള്ള സംസ്ഥാനങ്ങളാണ്. ഇതിനായി ഭരണപരവും നിര്‍വ്വഹണത്തിലും വേണ്ട കാര്യക്ഷമതയാണ് പ്രധാനം. മാനവവിഭവശേഷി വികസനത്തിന് ഭരണതലത്തിലും ബ്യൂറോക്രാറ്റിക് തലത്തിലും കാര്യക്ഷമത വര്‍ദ്ധി പ്പിക്കേണ്ടതുണ്ട്. സുസ്ഥിരവും ശക്തവുമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ പരമാവധി മനുഷ്യ വിഭവശേഷി വേണം’- പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.

ലിംഗ നീതി എന്നത് ഇന്നും ഒരു മിഥ്യയായി അവശേഷിക്കുകയാണെന്ന് ജസ്റ്റിസ്.ജയശങ്കര്‍ നമ്പ്യാര്‍ പറ ഞ്ഞു.സമൂഹത്തിന്റെ കാഴ്ചപ്പാടല്ല, നമ്മുടെ ഒരോരുത്തരുടെയും കാഴ്ചപ്പാടാണ് മാറേണ്ടത്. നമ്മുടെ ഓരോ ചലനത്തിലും മറ്റുള്ളവരോട് നീതികേട് ചെയ്യുന്നുണ്ട്. അസഹിഷ്ണുത ഒഴിവാക്കി സ്വന്തം പ്രവൃത്തികളി ലും ചിന്തകളിലും മാതൃക കാട്ടുകയും പ്രവൃത്തികളില്‍ അത് പ്രതിഫലിപ്പിക്കുകയും ചെയ്താല്‍ ലിംഗനീതി അടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍,ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ടൈ കേരള പ്രസിഡന്റ് അനീ ഷാ ചെറിയാന്‍, ടൈ കേരള അവാര്‍ഡ്‌സ് ചെയര്‍ വിവേക് കൃഷ് ണ ഗോവിന്ദ്, ടൈക്കോണ്‍ കേരള ചെയര്‍ മാന്‍ ദാമോദര്‍ അവനൂര്‍, ടൈ ഗ്ലോബല്‍ ബോര്‍ഡ് ചെയര്‍മാന്‍ ബി ജെ അരുണ്‍, എന്നിവര്‍ മുഖ്യാതിഥി കളായിരുന്നു.

ഏഴ് വിഭാഗങ്ങളിലായാണ് ടൈ കേരള അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ജിയോജിത്തിന്റെ സ്ഥാപക നും എംഡിയുമായ സി.ജെ ജോര്‍ജ്ജ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൈ കേരള പ്രസിഡന്റ് അനിഷാ ചെറിയാന്‍, ടൈ കേരള അവാര്‍ഡ് ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ടൈകോ ണ്‍ കേരള 2022 ചെയര്‍മാന്‍ ദാമോദര്‍ അവണൂര്‍, ടൈകോണ്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ചു.

മറ്റ് അവാര്‍ഡുകള്‍:
സ്റ്റാര്‍ട്ട്-അപ്പ് ഓഫ് ദി ഇയര്‍: മിസ്റ്റര്‍ സെനു സാം, മൈകെയര്‍, സ്‌കെയില്‍ അപ്പ് ഓഫ് ദി ഇയര്‍: അഹര്‍ഷ് എം.എസ്, അക്യുബിറ്റ്‌സ്, ഈ വര്‍ഷത്തെ സംരംഭകന്‍:വി. കെ. സി നൗഷാദ്, വാല്‍ക്കാരൂ, നെക്സ്റ്റ് ജെന്‍ സംരംഭകന്‍: അശോക് മണി, കിച്ചന്‍ ട്രഷേഴ്സ്, ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍: അനൂപ് മോഹന്‍, പ്രേമാ ജിക്, സോഷ്യല്‍ ഇംപാ ക്റ്റര്‍ ഓഫ് ദ ഇയര്‍: നൗറീന്‍ ആയിഷ, ഫെമിസേഫ്, ഇക്കോസിസ്റ്റം എനേബ്ലര്‍: വി മന്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്ക്.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.