കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ (ഫെബ്രുവരി 7) മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാ ക്കി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ (ഫെബ്രുവരി 7) മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാ ജരാകണമെന്ന് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വ ര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘കോവിഡ് വ്യാപനം സംബന്ധിച്ച് സ്ഥിതിഗതികള്‍ ഇന്ന് അവലോകനം ചെയ്തു. രോഗികളുടെ എണ്ണത്തി ലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെ ടുത്ത് നാളെ മുതല്‍ ഓഫീസുകള്‍ പൂ ര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചു. എല്ലാ വിഭാഗം ജീവനക്കാരും ഓഫീസുകളില്‍ നേരിട്ടെത്തണം. യാ തൊരു ഇളവുകളും അനുവദി ക്കില്ല. ഫെബ്രുവരി ഏഴ് മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും’- മ ന്ത്രി പറഞ്ഞു.
ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്ന് മന്ത്രി ഓര്‍മിപ്പി ച്ചു. കോവിഡ് പ്രോട്ടോക്കോളില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിതരുടെ എണ്ണം പെരുകിയതോടെ ജനുവരി മൂന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം കൊണ്ടുവന്നത്. അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.
ആദ്യം ജനുവരി 31 വരെയായിരുന്നു ഈ സംവിധാനം അനുവദിച്ചിരുന്നത്. എന്നാല്‍, രോഗികളുടെ എ ണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത് വര്‍ക്ക് ഫ്രം ഹോം ക്രമീകര ണം ഫെബ്രുവരി 15 വരെ നീട്ടിയിരു ന്നു. നിലവില്‍ കോവിഡ് കുറഞ്ഞതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.