കൊല്ലപ്പെട്ട ലാസര്‍ ആന്റണിയുടെ ആന്തരാവയവങ്ങള്‍ നീക്കം ചെയത ശേഷം മണല്‍ നിറ ച്ച് വീടിന് സമീപത്തെ ചതുപ്പില്‍ താഴ്ത്തുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു
കൊച്ചി : കുമ്പളങ്ങിയില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. പഴങ്ങാട്ടുപടി ക്കല്‍ ആന്റണി ലാസര്‍ കൊല്ലപ്പെട്ട കേസില്‍ യു വതി ഉള്‍പ്പെടെ നാലു പേരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ലാസര്‍ ആന്റണിയുടെ ആന്തരാവയവങ്ങള്‍ നീക്കം ചെയത ശേഷം മണല്‍ നിറച്ച് വീടിന് സമീപത്തെ ചതുപ്പില്‍ താഴ്ത്തുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. മൃതദേഹം ഒരിക്കലും പൊന്തി വരാ തിരിക്കാനായിരുന്നു ഈ നീക്കം.
ലാസര്‍ കൊല്ലപ്പെട്ട കേസില്‍ കുമ്പളങ്ങി പുത്തങ്കരി വീട്ടില്‍ സെല്‍വന്‍ (53),തറേപ്പറമ്പില്‍ ബിജു വിന്റെ ഭാര്യ മാളു(രാഖി-22) എന്നിവരാണ് അറ സ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയും രാഖിയുടെ ഭര്‍ത്താവുമായ ബിജു, സുഹൃത്തും രണ്ടാം പ്രതിയുമായ ലാല്‍ജി എന്നിവര്‍ ഒളിവിലാണ്. ലാസറി നെ കൊലപ്പെടുത്തുന്നതിനും, മൃതദേഹം മറവുചെയ്യുന്നതിനും പ്രതികള്‍ക്ക് സഹായം നല്‍കിയ ത് രാഖിയാണ്. മൃതദേഹത്തിന്റെ വയറുകീറി ആന്തരിക അവയവങ്ങള്‍ പുറത്തെടുത്ത്, പകരം മണല്‍ നിറയ്ക്കാനുള്ള ബുദ്ധി ഉപദേശിച്ചത് രാഖിയാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
മരിച്ച ആന്റണി ലാസറും സഹോദരനും ചേര്‍ന്ന് നാലു വര്‍ഷം മുമ്പ് ബിജുവിനെ മര്‍ദ്ദിച്ചിരുന്നു. ഈ വിഷയത്തില്‍ ബിജുവിന് ലാസറിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. ജൂലൈ ഒമ്പതിന് രാത്രി പഴയ തര്‍ക്കം പറഞ്ഞ് തീര്‍ക്കാനെന്ന പേരില്‍ ബിജുവും സുഹൃത്തുക്ക ളും ലാസറിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ബിജുവും സു ഹൃത്തുക്കളും ചേര്‍ന്ന് ലാസറിനെ മര്‍ദിച്ചു. ഭിത്തിയില്‍ തലയിടിപ്പിച്ചും നെഞ്ചില്‍ ചവിട്ടിയു മാണ് സംഘം ലാസറിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ബിജുവിന്റെ വീടിനു സമീപത്തുള്ള വരമ്പത്ത് രഹസ്യമായി കുഴിച്ചു മൂടുകയായിരുന്നു.
ലാസറിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പാടവ രമ്പത്ത് കുഴിച്ചു മൂടിയ നിലയില്‍ മൃതദേഹം കണ്ടെ ത്തുന്നത്. മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയില്‍ ജൂലൈ 31നാണ് കണ്ടെത്തിയത്. 21 ദിവ സ ങ്ങള്‍ക്ക് ശേഷമാണ് ലാസറിന്റെ മൃതദേഹം കണ്ടെത്തിയത്. മര്‍ദ്ദനത്തില്‍ ലാസറിന്റെ വാരിയെ ല്ലിന്‍കൂട് തകര്‍ന്നു. കൈകള്‍ ഒടിഞ്ഞു. ശരീരമാസകലം ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നതാ യും പൊലീസ് പറഞ്ഞു. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് ലാസറിന്റെ മൃതദേഹം കണ്ടെത്തിയത്.
കേസില്‍ മുഖ്യപ്രതി ബിജു, സഹായി ലാല്‍ജു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ ബിജുവിനെയും ലാല്‍ജുവിനെയും അരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ക്കായി പൊലീസ് പാലക്കാടും തൃശൂരും അടക്കം പരിശോധന നടത്തിയിരുന്നു. കേസില്‍ ബിജുവി ന്റെ ഭാര്യ രാഖി, മറ്റൊരു കൂട്ടാളി സെല്‍വന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.