Breaking News

വയനാട് ദുരന്തം: മസ്കത്ത് അൽ അവാബിയിലെ മലയാളി കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 115,000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.

മസ്കത്ത് : അൽ അവാബിയിലെ മലയാളി കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 115,000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി. അവാബിയിൽ നിർമാണ മേഖലയിലെ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അന്യ രാജ്യക്കാരുമായവർ ചേർന്ന് ബിരിയാണി ചലഞ്ചിലൂടെയും സംഭവനയുമായി സ്വരൂപിച്ച തുകയാണ് തിരുവന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ച് അവാബി മലയാളി കൂട്ടായ്മ സെക്രട്ടറി കൃഷ്ണൻ കുട്ടിയും നന്ദ ഗോപനും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്.
വയനാടിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ആകാനും അവരുടെ ഹൃദയ വേദനയിൽ ഒപ്പം നിന്ന് പ്രവർത്തിക്കുവാനും ആണ് ഈ തുക സമാഹരിച്ചതെന്ന് അവാബി മലയാളി കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് ബൈജു എട്ടുമുന, സെക്രട്ടറി കൃഷ്ണൻ കുട്ടി, മറ്റു ഭാരവാഹികളായ സന്തോഷ്, ഷിഹാവുദ്ധീൻ, ഗോപൻ, രവീന്ദ്രൻ, ഷിഹാബ്, സതികുമാർ മറ്റു അംഗങ്ങളും നേതൃത്വം നൽകി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.