News

വയനാട് കാരാപ്പുഴ കനാലുകളിലൂടെ പുർണതോതിൽ ജലമൊഴുക്കും

2018, 2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം കാരാപുഴ പദ്ധതിക്ക് സാരമായ കേടുപാടുകളുണ്ടാക്കി. ഇവയുടെ അറ്റകുറ്റപ്രവൃത്തികൾ ത്വരിതപ്പെടുത്തി പൂർണമായ തോതിൽ ജലസേചന സൗകര്യം ലഭ്യമാക്കാനാണ് ശ്രമം. കബനി നദിയുടെ പോഷകനദിയായ കാരാപ്പുഴയ്ക്ക് കുറുകെ വാഴവറ്റ എന്ന പ്രദേശത്താണ് ഡാം നിർമിച്ചിട്ടുള്ളത്.

വയനാട് ജില്ലയിൽ കാരാപുഴ ജലസേചനപദ്ധതിയിലെ ഇടത് – വലതുകര കനാലുകളിൽ പൂർണ ജലസേചനസൗകര്യമൊരുക്കും. നടപ്പ് സാമ്പത്തിക വർഷംതന്നെ ഇത് നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. ജലസേചനവകുപ്പിന്റെ വാർഷിക പദ്ധതി പുരോഗതി അവലോകനയോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.
2018, 2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം കാരാപുഴ പദ്ധതിക്ക് സാരമായ കേടുപാടുകളുണ്ടാക്കി. ഇവയുടെ അറ്റകുറ്റപ്രവൃത്തികൾ ത്വരിതപ്പെടുത്തി പൂർണമായ തോതിൽ ജലസേചന സൗകര്യം ലഭ്യമാക്കാനാണ് ശ്രമം. കബനി നദിയുടെ പോഷകനദിയായ കാരാപ്പുഴയ്ക്ക് കുറുകെ വാഴവറ്റ എന്ന പ്രദേശത്താണ് ഡാം നിർമിച്ചിട്ടുള്ളത്. 625 മീറ്റർ നീളത്തിലും 28 മീറ്റർ ഉയരത്തിലുമുള്ള, മണ്ണു കൊണ്ടു നിർമിച്ച ഡാമിൽനിന്നും 5600 ഹെക്ടർ സ്ഥലത്ത് 130 കിലോമീറ്റർ നീളം വരുന്ന കനാൽ വഴി ജലവിതരണം നടത്തുകയാണ് ലക്ഷ്യം. ഡാമിന്റെ ജലസംഭരണ ശേഷി 76.5 മില്യൻ ഘനമീറ്റർ ആണ്.
കനാലുകൾ കടന്നുപോകുന്ന പ്രദേശത്തെ നാണ്യവിളകൾ ഉള്ള കൃഷിയിടങ്ങളിലേക്ക് പൈപ്പുകൾ വഴി ജല വിതരണം നടത്തുന്നതിനുള്ള സാധ്യതാപഠനം നടത്താനും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.