Kerala

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം;ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 53.98 കോടി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ; ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 53.98 കോടി

വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അൻപത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അൻപത്തിരണ്ടായിരത്തി തൊള്ളായിരത്തി നാല്‍പത്തി രണ്ട് രൂപയാണ് (53,98,52,942 ). പോർട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആർഎഫ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും.
സമാനതകളില്ലാത്ത ഈ ദുരന്തത്തിൻറെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും സംഭാവന നല്‍കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കാർ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു.

സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുകയാണ്. കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നല്‍കും എന്നാണ് പൊതുവില്‍ ധാരണ. അതില്‍ കൂടുതല്‍ നല്‍കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നല്‍കാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്ബളത്തില്‍ നല്‍കാൻ കഴിയുന്നവർക്ക് അങ്ങനെയാകാം. തവണകളായി സംഭാവന നല്‍കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളില്‍ രണ്ടുദിവസത്തെ വീതവും ശമ്പളം നല്‍കി പങ്കാളികളാകാം.

 

സന്നദ്ധത കാണിച്ച്‌ സ്ഥാപനമേധാവികള്‍ക്കാണ് സമ്മതപത്രം നല്‍കേണ്ടത്. സ്പാർക്ക് മുഖേന തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആഗസ്റ്റ് 6ന് ലഭിച്ച ചില സഹായം;

കെ എസ് എഫ് ഇ മാനേജുമെൻറും ജീവനക്കാരും ചേർന്ന് അഞ്ചു കോടി രൂപ.

സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ സംഭാവന ഒരു കോടി രൂപ സംസ്ഥാന

സെക്രട്ടറി ബിനോയ് വിശ്വം എല്‍പിച്ചു.

കാനറ ബാങ്ക് ഒരു കോടി രൂപ.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ രണ്ട് കോടി രൂപ.

കെ എഫ് സി മാനേജുമെൻറും ജീവനക്കാരും ചേർന്ന് 1.25 കോടി രൂപ.

എ ഐ എ ഡി എം കെ ഒരു കോടി രൂപ.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 25 ലക്ഷം
കേരള ഹൈഡല്‍ ടൂറിസം സെൻറർ 25 ലക്ഷം രൂപ.

കെ ജി ഒ എ സംസ്ഥാന കമ്മിറ്റി 10 വീടുകള്‍ നിർമ്മിച്ച്‌ നല്‍കും.

ചലച്ചിത്ര താരം സൗബിൻ ഷാഹിർ 20 ലക്ഷം രൂപ.

കേരള എക്സ് സർവീസ് മെൻ ഡെവലപ്പ്മെൻറ് ആൻറ് റീ ഹാബിലിറ്റേഷൻ കോർപ്പറേഷൻ 15 ലക്ഷം രൂപ.

ചേർത്തല ആൻറണീസ് അക്കാദമി 10 ലക്ഷം രൂപ.

ഫ്ളോർ മില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രൂപ.

ശ്രീ ദക്ഷ പ്രോപർട്ടി ഡവലപ്പേഴ്സ് ലിമിറ്റഡ് 10 ലക്ഷം രൂപ.

കേളി സാംസ്‌കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.

നവോദയ സാംസ്‌കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.

കേരള സംസ്ഥാന പവർ ആൻറ്ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് 15 ലക്ഷം രൂപ.

കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ.

മൂവാറ്റുപുഴ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് 10 ലക്ഷം രൂപ.

അനർട്ട് 10 ലക്ഷം രൂപ.

പി എം എസ് ഡെൻറല്‍ കോളേജ് 11 ലക്ഷം രൂപ.

നെടുമങ്ങാട് മുൻസിപ്പാലിറ്റി 10 ലക്ഷം രൂപ.

ലക്ഷദ്വീപിലെ അധ്യാപകർ 8 ലക്ഷം രൂപ.

ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആദ്യ ഗഡു 14.5 ലക്ഷം രൂപ.

മുൻ മന്ത്രി ടി കെ ഹംസ രണ്ട് ലക്ഷം രൂപ.

അന്തരിച്ച നടൻ ഇന്നസെൻറിന്റെ ഭാര്യ ആലീസ് ഒരു ലക്ഷം രൂപ.

മുൻ എം എല്‍ എ പ്രകാശ് ബാബു ഒരു മാസത്തെ പെൻഷൻ 25,000 രൂപ.
മുൻ കെ പി സി സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള 36,500 രൂപ.

മുൻ എംപി, എൻ.എൻ കൃഷ്ണദാസ് ഒരു മാസത്തെ പെൻഷൻ 40000 രൂപ.

രഞ്ജി ക്രിക്കറ്റ് താരം ഷോണ്‍ റോജർ 62,000 രൂപ.

കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ഒരുകോടി.

കെഎസ്‌ആർടിഇഎ (സിഐടിയു) 25 ലക്ഷം.

കണ്ണൂർ ജില്ലയിലെ നാറാത്ത്, അഴീക്കോട്, ചിറക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതം

മാർത്തോമ ചർച്ച്‌ എജുക്കേഷൻ സൊസൈറ്റി – 10 ലക്ഷം രൂപ

 

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.