ദുബായ് : ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വമ്പൻ ആദായ വിൽപനയുമായി 4 ദിവസം നീളുന്ന സൂപ്പർ സെയിലിന് ദുബായിൽ ഇന്നു തുടക്കം. 500ലേറെ ബ്രാൻഡുകൾക്ക് 90% വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന സൂപ്പർ സെയിൽ നവംബർ 2 വരെ തുടരും. ഉൽപന്നങ്ങൾ ആകർഷക വിലയിൽ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണിതെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു. ഫാഷൻ ഉൽപന്നങ്ങൾ, പാദരക്ഷകൾ, സൗന്ദര്യ വർധക വസ്തുക്കൾ, വിനോദ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം ആദായ വിൽപനയിൽ ഉൾപ്പെടും.
∙ പങ്കാളിത്ത സ്ഥാപനങ്ങൾ
അൽഖവാനീജ് വോക്ക്, ബർജുമാൻ, ദെയ്റ, ഷിൻദഗ, മെഅസിം, മിർദിഫ് എന്നിവിടങ്ങളിലെ സിറ്റി സെന്റർ, സർക്കിൾ മാൾ, സിറ്റ് വോക്ക്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഇബ്ൻ ബത്തൂത്ത മാൾ, മാൾ ഓഫ് ദ് എമിറേറ്റ്സ്, മെർക്കാറ്റൊ, നഖീൽ മാൾ, ഒയാസിസ് സെന്റർ, ദ് ബീച്ച് ജെബിആർ, ദി ഔട്‌ലറ്റ് വില്ലേജ്, വാഫി സെന്റർ തുടങ്ങി ദുബായിലെ 3000ത്തിലേറെ ഔട്‌ലറ്റുകളിൽ ആദായവിൽപന ലഭിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.