Kerala

വന്നയാള്‍ക്ക് പോകാം,നിലവിലുള്ളയാള്‍ക്ക് തുടരാം; തൃക്കാക്കരയില്‍ സെക്രട്ടറിമാരുടെ കസേരകളിക്ക് അവസാനം

നിലവിലെ സെക്രട്ടറി എം കെ കൃഷ്ണകുമാറിന് പുറമെ മറ്റൊരു സെക്രട്ടറിയെ കൂടി സര്‍ ക്കാര്‍ നിയമിച്ചതോടെ ഇരുവരും തമ്മില്‍ കസേരയെ ചൊല്ലി തര്‍ക്കം തുടങ്ങിയത്. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സെക്രട്ടറി വി അനില്‍കുമാറിനെ സ്ഥലം മാറ്റി.

കൊച്ചി : തൃക്കാക്കര നഗരസഭ സെക്രട്ടറിമാരുടെ കസേരകളിക്ക് അവസാനമായി.പുതുതായ ചുമ ലയേറ്റ സെക്രട്ടറി വി അനില്‍കുമാറിനെ ചങ്ങനാശ്ശേരി നഗരസഭയിലേക്ക് സ്ഥലം മാറ്റിയ തോടെ യാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. നിലവിലെ സെക്രട്ടറി എം കെ കൃഷ്ണകുമാറിന് പുറമെ മറ്റൊരു സെക്രട്ടറിയെ കൂടി സര്‍ക്കാര്‍ നിയമിച്ചതോടെ ഇരുവരും തമ്മില്‍ കസേരയെ ചൊല്ലി തര്‍ക്കം തുട ങ്ങിയത്. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സെക്രട്ടറി വി അനില്‍കുമാറിനെ സ്ഥലം മാറ്റി.

കഴിഞ്ഞ ചൊവ്വാഴ്ച സെക്രട്ടറി കൃഷ്ണകുമാര്‍ എത്തുന്നതിന് മുമ്പ് നിയമന ഉത്തരവുമായി അനില്‍ കുമാര്‍ എത്തി സെക്രട്ടറിയുടെ മുറിയില്‍ സ്വയം ചുമതല ഏറ്റിരുന്നു. ഇതോടെ ആരുടെ ഉത്തരവ് അനുസരിക്കണമെന്ന ആശയകുഴപ്പത്തിലായി നഗരസഭ ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ നിയോഗിച്ച സെക്രട്ടറി താനാണെന്നും തന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടി വരു മെന്ന് വാട്‌സാപ് സന്ദേശത്തില്‍ നിര്‍ദേശം നല്‍കിയതോടെ ജീവനക്കാര്‍ വെട്ടിലായി.

തന്റെ ഒപ്പിന്റെ മാതൃകയും ആര്‍ടിസി പകര്‍പ്പും സ്ഥലം മാറ്റ ഉത്തരവും ഉടന്‍ ബാങ്കിലും ട്രഷറി യി ലും നല്‍കണമെന്നും നിര്‍ദേശത്തിന് വിരുദ്ധ മായി പ്രവര്‍ത്തിച്ചാല്‍ പണമിടപാടുകള്‍ തടയുമെ ന്നും എല്ലാഫയലുകളും താന്‍ കണ്ടിട്ടേ തീര്‍പ്പ് കല്‍പ്പിക്കാവു എന്നും അല്ലാത്തപക്ഷം ഫയലുകളു ടെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥനും സെക്ഷന്‍ മേധാവിക്കുമായിരിക്കുമെന്നും വ്യക്ത മാക്കി അനില്‍കുമാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം ജീവനക്കാരെ ഏറെ ആശങ്കാകുലരാക്കിയി രുന്നു.

ഇതിനിടെ വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിലവിലെ സെക്രട്ടറി തന്നെ പങ്കെടുക്കുകയും ചെയ്തു. ഈ സമയം സെക്രട്ടറി അനില്‍കുമാര്‍ സൂപ്രണ്ടിന്റെ മുറിയില്‍ ഇരിപ്പുറപ്പിക്കുകയും ചെ യ്തു. സ്ഥലം മാറ്റ ഉത്തരവ് ഇന്നലെ ലഭിച്ചതിനെ തുടര്‍ന്നാണ് സെക്രട്ടറിമാര്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായത്. നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനോടും സെക്രട്ടറി എം കെ കൃഷ്ണകുമാ റിനോടും മറ്റ് ജീവനക്കാരോടും യാത്ര പറഞ്ഞായിരുന്നു സെക്രട്ടറി അനില്‍കുമാര്‍ നഗരസഭ ഓഫി സില്‍ നിന്ന് പോയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.