കണ്ണൂരില്‍ അവസാനിക്കേണ്ട വന്ദേഭാരത് സര്‍വീസ് കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോഡാക്കിയ തീരുമാനം കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചത്. കൂടാതെ കേര ളത്തിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് നിര്‍വ ഹിക്കുമെന്ന് അശ്വിനി വൈഷ്ണവ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്‌പ്രെസിന്റെ കേരളത്തിലെ സര്‍വീസ് കാസര്‍കോഡ് വരെ നീട്ടിയ തായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. സെമി ഹൈസ്പീഡ് ട്രെയിന്റെ സര്‍വീസ് കാസര്‍കോ ഡ് വരെ നീട്ടണമെന്നാവശ്യത്തിന് പിന്നാലെയാണ് തീരുമാനം.കണ്ണൂരില്‍ അവസാനിക്കേണ്ട വന്ദേഭാരത് സര്‍വീസ് കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോഡാക്കിയ തീരുമാനം കേന്ദ്ര റെയില്‍വെ മന്ത്രി അ റിയിച്ചത്. കൂടാതെ കേരളത്തിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് നിര്‍വഹിക്കുമെന്ന് അശ്വിനി വൈഷ്ണവ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ 24, 25 തീയതികളിലായി പ്രധാനമന്ത്രി കേരളത്തില്‍ സന്ദേര്‍ശനം നടത്തും. വന്ദേഭാരതത്തിന്റെ ഫ്‌ളാഗ് ഓഫിനോടൊപ്പം റെയില്‍വെയുടെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെ യ്യുമെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 25നാണ് സെമി ഹൈസ്പീഡ് ട്രെയിന്റെ ഫ്‌ളാഗ് ഓഫ്.
നിലവില്‍ 70 മുതല്‍ 110 വരെയാണ് വന്ദേഭാരതത്തിന്റെ കേരളത്തിലെ സ്പീഡ്. എന്നാല്‍ റെയില്‍വെയു ടെ വിവിധഘട്ടങ്ങളില്‍ വികസനങ്ങള്‍ ഫേസ് 1, ഫേസ് 2 ഘട്ടങ്ങളി ല്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന ത്തിലൂടെയുള്ള വന്ദേഭാരത് സര്‍വീസിന്റെ വേഗത 130ലേക്ക് ഉയരുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രി വി മുരളീധരനൊപ്പമാണ് റെയില്‍വെ മന്ത്രിയുടെ വാര്‍ത്തസമ്മേളനം.
അതേസമയം വന്ദേഭാരത് സര്‍വീസിന്റെ സമയക്രമങ്ങളുടെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കാസര്‍കോട്ടേക്ക് സര്‍വീസ് നീട്ടുമ്പോള്‍ സമയക്രമത്തില്‍ വീണ്ടും മാറ്റം വന്നേക്കും. നിലവില്‍ കണ്ണൂര്‍ വ രെയുള്ള സര്‍വീസ് രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഉച്ചയ്ക്ക് 12.30തോടെ കണ്ണൂരി ലെത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മടക്ക സര്‍വീസ് കണ്ണൂരില്‍ നിന്നാരംഭിക്കും. രാത്രി 9.20ന് തിരുവന ന്തപുരത്ത് വന്ദേഭാരത് മടങ്ങിയെത്തും. വിവിധ സ്റ്റേഷനുകളില്‍ എത്തുന്ന സമയം ക്രമങ്ങളില്‍ റെയി ല്‍വെയുടെ ഭാഗത്ത് നിന്നും അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ
കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,400 രൂപ
കാസര്‍കോഡ് വരെ സര്‍വീസ് നീട്ടുമ്പോള്‍ ടിക്കറ്റ് നിരക്കിലും മാറ്റം വരും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള സര്‍വീസിലെ ഏറ്റവും കുറഞ്ഞ് ടിക്കറ്റ് നിരക്ക് 1,400 രൂപയാണ്. ഭക്ഷണമടക്ക മാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെയുള്ള ഇക്കോണമി വിഭാഗത്തിനാണ് 1400 രൂപ ഈടാക്കുന്നത്. എസ്‌കിക്യൂട്ടീവ് ക്ലാസിന് 2,400 രൂപയാണ് (ഭക്ഷണം അടക്കം) ടിക്കറ്റ് നിരക്ക്. രണ്ട് കോച്ചുകളിലായി 54 സീറ്റുകള്‍ വീതമാണ് എക്‌സിക്യൂട്ടിവ് ക്ലാസില്‍ ഉണ്ടാകുക. 2ഃ2 എന്ന മാതൃകയിലാകും സീറ്റിങ്. 78 സീറ്റുകള്‍ വീതം 12 ഇക്കോണമി ക്ലാസുകളും. കൂടാതെ മുന്നിലെയും പിന്നിലെയും എഞ്ചിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് ഇക്കോണമി കോച്ചുകളും വന്ദേഭാരതിലുണ്ട് 3ഃ2 എന്ന ഘടനയിലാണ് ഇക്കോണമി ക്ലാസിലെ സീറ്റിങ മാതൃക. ഏപ്രില്‍ 25ന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് റെയില്‍വെ ഉടന്‍ ആരംഭിച്ചേക്കും. അതേസമയം കഴി ഞ്ഞ ദിവസം വന്ദേഭാരതത്തിന്റെ കേരളത്തില്‍ ആദ്യ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10ന് പുറ പ്പെട്ട ട്രെയിന്‍ 12.10ന് കണ്ണൂരില്‍ എത്തി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.