സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മിഷന്റെ വിശ്വാസ്യതയെ അദ്ധ്യക്ഷ എം സി ജോസഫൈന്‍ തകര്‍ത്തെന്ന് വി ഡി സതീശന്‍. മുതിര്‍ന്ന പൊതുപ്രവര്‍ത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല, അവരോട് സഹതാപമാണുള്ളതെന്നും പ്രതി പ ക്ഷ നേതാവ്
കൊല്ലം : വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജൊസഫൈന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂ ക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാ കേണ്ട വനിതാ കമ്മിഷന്റെ വിശ്വാസ്യതയെ അദ്ധ്യക്ഷ എം സി ജോസഫൈന്‍ തകര്‍ത്തെ ന്ന് വി ഡി സതീശന്‍ പറഞ്ഞു. മുതിര്‍ന്ന പൊതുപ്രവര്‍ത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല, അവരോട് സഹതാപമാണുള്ളത്.
ജോസഫൈന്റെ പാര്‍ട്ടിയും സര്‍ക്കാരും വിഷയം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. നിലമേലില്‍ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ധൈര്യം പകരേണ്ട സംവിധാനമാണ് വനിതാകമ്മിഷന്‍.
എന്നാല്‍ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അത്ഭുതപ്പെടു ത്തി. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ല. സീനിയറായ ഒരു പൊതുപ്രവര്‍ത്തകയ്ക്ക് എങ്ങനെ ഇത്തരത്തില്‍ പെരുമാറാനാകുമെന്നും സതീശന്‍ ചോദിച്ചു.
ജോസഫൈനെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ല. ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്മഹ ത്യയല്ല അവസാന വഴിയെന്ന് തിരിച്ചറിഞ്ഞ് പെണ്‍കുട്ടികള്‍ കൂടുതല്‍ കരുത്തരാകണമെന്നും സ തീശന്‍ പറഞ്ഞു. രാവിലെ ഏഴരയോടെയാണ് പ്രതിപക്ഷ നേതാവ് വിസ്മയയുടെ വീട്ടിലെ ത്തിയത്. മാതാപിതാക്കളും സഹോദരനും തങ്ങളുടെ മകള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പ്രതിപക്ഷ നേതാവി നോട് വിശദീകരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഡി സി സി അദ്ധ്യക്ഷ ബി ന്ദു കൃഷ്ണ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം വിസ്മയയുടെ വീട്ടിലെത്തിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.