Home

വനിതാ സഖാക്കളോട് ചില പുരുഷനേതാക്കള്‍ മോശമായി പെരുമാറുന്നു ; സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി ബിന്ദു

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആര്‍ ബിന്ദു. സിപി എം സംസ്ഥാന സമ്മേ ളനത്തിലാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.വനിതാ പ്രവര്‍ത്തക യുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശി ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാ മര്‍ശിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വിമര്‍ശനം

 

കൊച്ചി : വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആര്‍ ബിന്ദു. സിപിഎം സംസ്ഥാനസമ്മേളനത്തിലാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. മോശം സമീപനത്തിനെതിരായ പരാതി പലപ്പോഴും പാര്‍ട്ടി ഗൗരവത്തോടെ പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരികയും ചെയ്യുന്നു വെന്ന് ആര്‍ ബിന്ദു പറഞ്ഞു.

വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാഹചര്യ ത്തില്‍ കൂടിയാണ് വിമര്‍ശനം. ബ്രാ ഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു പറ ഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു നേതാവും സമാനമായ പരാതി സമ്മേളനത്തില്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി
സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാന്‍ ആലോചന

യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടി പ്പിക്കാന്‍ ആലോചന. 75 വയസ് മാനദണ്ഡം ബാധകമായവര്‍ക്കു പുറമേ ചില മുതിര്‍ന്ന നേതാക്കളെയും കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തൃപ്തികരമല്ലെന്ന വിമര്‍ശനം സംഘടനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

പാര്‍ട്ടി സെന്ററായി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പോലും ചുമതല വേണ്ടവിധം നിറവേറ്റുന്നില്ലെന്നാ യിരു ന്നു വിമര്‍ശനം. ഇതു കൂടി പരിഗണിച്ചാണ് സെക്രട്ടേറിയറ്റില്‍ വലിയ മാറ്റത്തിനുള്ള ആലോചന. ആന ത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍, കെ ജെ തോമസ്, എം എം മണി എന്നിവര്‍ പ്രായപരിധി മാനദ ണ്ഡത്തിന്റെ പേരില്‍ ഒഴിവാകും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.