Breaking News

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി സ്വപ്നം പൊലിഞ്ഞു ; ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റു

ഐസിസി വനിത ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി സ്വപ്നം പൊലിഞ്ഞു. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക യോട് മൂന്ന് വിക്കറ്റിന് തോറ്റു. ഇതോടെ വെസ്റ്റിന്‍ഡീസ് അവസാന നാലില്‍ ഇടംനേടി

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി വനിത ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി സ്വപ്നം പൊലിഞ്ഞു. നിര്‍ണാ യക മത്സരത്തില്‍ ഇന്ത്യ ദക്ഷി ണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റു. ഇതോടെ വെസ്റ്റിന്‍ഡീസ് അവസാ ന നാലില്‍ ഇടംനേടി. ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ഇം ഗ്ലണ്ട് എന്നിവരാണ് മറ്റ് സെമി ഫൈനലിസ്റ്റുകള്‍.

ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ ഇന്ത്യയ്ക്ക് അവസാന ലീഗ് മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. എ ന്നാല്‍ ഹാഗ്ലി ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഷഫാലി വര്‍മ, സ്മൃതി മന്ദാന, ക്യാ പ്റ്റന്‍ മിതാലി രാജ് (68) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. ഇന്ത്യ മാന്യമായ ഒരു ടോട്ടല്‍ ബോര്‍ഡില്‍ സ്ഥാപിച്ചുവെങ്കിലും ദക്ഷിണാഫ്രിക്കയെ മറിക ടക്കാന്‍ പര്യാപ്തമായിരുന്നില്ല. മത്സരത്തില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ദക്ഷി ണാഫ്രിക്കയില്‍ ആ ധിപത്യം പുലര്‍ത്തി.

അര്‍ധസെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം മിഗ്നന്‍ ഡു പ്രീസാണ് (52) കളിയിലെ താരം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ സ്മൃതി മന്ദാന (71), ക്യാപ്റ്റന്‍ മിതാലി രാജ് (68), ശഫാലി വര്‍മ (53), ഹര്‍മന്‍പ്രീത് സിങ് (48) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്വാദും ഹര്‍മ ന്‍ പ്രീത് കൗറും രണ്ടുവിക്കറ്റ് വീഴ്ത്തി. ലോറ വോള്‍വാറ്റ് (80), ലാറ ഗൂഡാല്‍ (49), മരിസാന്ന കാപ്പ് (32), ക്യാപ്റ്റ ന്‍ സുനെ ലസ് (22) എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. കഴിഞ്ഞ ലോക കപ്പിലെ ഫൈ നലിസ്റ്റുകളായിരുന്നു ഇന്ത്യ.

ദക്ഷിണാഫ്രിക്കയ്ക്ക് അവസാന പന്തില്‍ വേണ്ടിയിരുന്നത് വെറും ഒരു റണ്‍. ഡു പ്രീസ് ഓഫിന്റെ പുറ ത്തേ ക്കുള്ള ബോള്‍ മിഡ് വിക്കറ്റിലൂടെ ഫ്ലിക്ക് ചെയ്ത് സിംഗിള്‍ നേടി ടീമിനെ വിജയത്തിലേക്ക നയിച്ചു. 16 മത്സര ങ്ങള്‍ തോല്‍ക്കാതെ ദക്ഷിണാഫ്രിക്ക അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്തി. ലോറ വോള്‍വാര്‍ഡ് (80), മിഗ്‌നോന്‍ ഡു പ്രീസ് (52 നോട്ടൗട്ട്), ലാറ ഗൂഡാല്‍ (49) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക വിജയ ലക്ഷ്യം പൂര്‍ത്തിയാക്കിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.