Breaking News

വനിതകൾക്കെതിരായ സൈബർ ആക്രമണങ്ങളെ ചെറുക്കാൻ സമഗ്ര പദ്ധതിയുമായി യുഎഇ.

അബുദാബി : യുഎഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ മത്സരക്ഷമതാ കേന്ദ്രവും (എഫ്‌സി‌എസ്‌സി), ‘സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഡിജിറ്റൽ അക്രമത്തെ ചെറുക്കുന്നതിനുള്ള യുഎഇ റെഗുലേറ്ററി ആൻഡ് പ്രിവന്റീവ് മോഡൽ’ അവതരിപ്പിച്ചു. വനിതകളുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര കമ്മീഷന്റെ 69-ാമത് സെഷനിൽ പങ്കെടുക്കുമ്പോഴായിരുന്നു അവതരണം.ഡിജിറ്റൽ ആക്രമണത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ആഗോള റഫറൻസായി പ്രവർത്തിക്കുന്ന 35 നിയമനിർമ്മാണ ചട്ടക്കൂടുകൾ, 46 ബോധവൽക്കരണ നയങ്ങൾ, രാജ്യാന്തര കരാറുകൾ എന്നിവ ഈ മാതൃകയിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ മേഖലകളിലെ യുഎഇയുടെ സംരംഭങ്ങൾ സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കുകയും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായിരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ രാജ്യാന്തരകാര്യ ഓഫിസ് ഡയറക്ടർ ജനറൽ ലഫ്. കേണൽ ഡാന ഹുമൈദ് അൽ മർസൂഖി പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തോടുള്ള പ്രതിബദ്ധതയും  ഗൈഡ് പ്രകടമാക്കുന്നു, രാജ്യത്തിന്റെ സാമൂഹികവും ഡിജിറ്റൽ അവകാശ സംരക്ഷണവും ലിംഗസമത്വത്തിൽ ആഗോള മത്സരക്ഷമതയും എടുത്തുകാണിക്കുന്നു. സുരക്ഷിതമായ ഒരു അന്തരീക്ഷത്തിന്റെയും എല്ലാ സമൂഹാംഗങ്ങളുടെയും ക്ഷേമത്തിന്റെയും ആവശ്യകതയെ ഇത് ഊന്നിപ്പറയുന്നുവെന്ന് ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററർ മാനേജിങ് ഡയറക്ടർ ഹനാൻ മൻസൂർ അഹ്‌ലി പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനവുമായി പൊരുത്തപ്പെടുന്ന നിയമപരവും നിയമനിർമ്മാണപരവുമായ ചട്ടക്കൂടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഡിജിറ്റൽ അക്രമം ചെറുക്കുന്നതിന് യുഎഇ ഒരു നിയന്ത്രണ, പ്രതിരോധ മാതൃക നടപ്പിലാക്കുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതു, സ്വകാര്യ മേഖലകളും രാജ്യാന്തര സംഘടനകളും തമ്മിലുള്ള സഹകരണത്തിന് ഈ മാതൃക ഊന്നൽ നൽകുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട 30 ആഗോള മത്സര സൂചകങ്ങളിൽ രാജ്യം ഒന്നാമതെത്തി. 38 സൂചകങ്ങളിൽ പ്രാദേശികമായി ഒന്നാം സ്ഥാനത്തും 34 സൂചകങ്ങളിൽ ആഗോളതലത്തിൽ മികച്ച 10 എണ്ണത്തിലും സ്ഥാനം നേടി.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാത്തരം അക്രമങ്ങളെയും ചെറുക്കുന്നതിനുള്ള നയങ്ങൾ, ബോധവൽക്കരണ ക്യാംപെയിനുകൾ, പരിശീലന പരിപാടികൾ എന്നിവ നടപ്പിലാക്കുന്നതിൽ ദേശീയ സ്ഥാപനങ്ങളുടെ നിർണായക പങ്കിനെ ഗൈഡ് ഉയർത്തിക്കാട്ടുന്നു. രാജ്യാന്തര കരാറുകൾ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ, ബീജിങ് പ്രഖ്യാപനവും പ്രവർത്തനത്തിനുള്ള പ്ലാറ്റ്‌ഫോമും ഉയർത്തിപ്പിടിക്കുന്നതിൽ യുഎഇയുടെ നേതൃത്വത്തെ ഇത് ഊന്നിപ്പറയുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്കെതിരായ ഡിജിറ്റൽ, ശാരീരിക അക്രമങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള ആഗോള മാനദണ്ഡങ്ങളായി രണ്ട് ചട്ടക്കൂടുകളും പ്രവർത്തിക്കുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.